ക്ഷേത്രോത്സവത്തിന് എത്തിയ യുവതിയെ പൊലീസ് മർദനം; എസ്പിക്ക് പരാതി നൽകി, യുവതിയുടെ ഭർത്താവ് ജോലി തടസപ്പെടുത്തിയെന്ന് പൊലീസ് എഫ്ഐആർ
കൊല്ലം: കൊല്ലം കുണ്ടറയിൽ യുവതിക്ക് നേരെ പൊലീസ് അതിക്രമമെന്ന് പരാതി. കാഞ്ഞിരംകോട് ക്ഷേത്രത്തിൽ ഉത്സവം കാണാൻ ഭർത്താവിനൊപ്പം എത്തിയ യുവതിയെ മർദിച്ചതായാണ് പരാതി. കുണ്ടറ എസ് ഐ കിരൺ ആണ് മർദിച്ചതെന്ന് യുവതി പരാതിയിൽ പറയുന്നു. പരിക്കേറ്റ യുവതി ചികിത്സയിലാണ്. സംഭവത്തിൽ എസ്പിക്ക് പരാതി നൽകിയിട്ടുണ്ട്.</p><p>കാഞ്ഞിരംകോട് ക്ഷേത്രത്തിൽ ഉത്സവം കാണാൻ എത്തിയപ്പോഴാണ് യുവതിക്ക് മർദനമേറ്റതെന്ന് പറയുന്നു. ഭർത്താവിനൊപ്പമാണ് ഇവർ ക്ഷേത്രത്തിലെത്തിയത്. കുണ്ടറ എസ് ഐ കിരൺ ആണ് മർദിച്ചതെന്ന് എസ്പിക്ക് സമർപ്പിച്ച പരാതിയിൽ പറയുന്നു. യുവതിയുടെ ശരീരത്തിലെ മർദ്ദനമേറ്റ പാടുകളുടെ ദൃശ്യങ്ങളും പുറത്തുവിട്ടിട്ടുണ്ട്. അതേസമയം, യുവതിയുടെ ഭർത്താവ് ജോലി തടസപ്പെടുത്തിയതായാണ് പൊലീസ് എഫ്ഐആറിൽ പറയുന്നത്. കേസിൽ യുവതിയെയും പ്രതിചേർത്തിട്ടുണ്ട്