പഞ്ചാബിൽ ഭീകരപ്രവർത്തനം: ലഷ്കർ പദ്ധതി തകർത്ത് പൊലീസ്, രണ്ട് പാക്ക് ഭീകരൻമാർ പിടിയിൽ; പിടിയിലായവരിൽ ലഷ്കർ കമാണ്ടറും

പഞ്ചാബിൽ ഭീകരപ്രവർത്തനം: ലഷ്കർ പദ്ധതി തകർത്ത് പൊലീസ്, രണ്ട് പാക്ക് ഭീകരൻമാർ പിടിയിൽ; പിടിയിലായവരിൽ ലഷ്കർ കമാണ്ടറും


ചണ്ഡീഗഢ്: രാജ്യത്ത് ഭീകരാക്രമണം ലക്ഷ്യമിട്ട പ്രവർത്തിച്ച് ലഷ്ക്കർ ഭീകരമൊഡ്യൂളിനെ തകർത്ത് പൊലീസ്. പഞ്ചാബിലെ മലർകോട്ടലയിൽ നിന്ന് പാക് രണ്ട് ഭീകരരെയും ഒരു സഹായിയെയും ജമ്മു കശ്മീർ പൊലീസും പഞ്ചാബ് പൊലീസും ചേർന്ന് നടത്തിയ സംയുക്ത നീക്കത്തിലൂടെ പിടികൂടി. അതിർത്തിക്കടന്ന് കശ്മീരിൽ എത്തുന്ന പാക് ഭീകരർ സുരക്ഷിതകേന്ദ്രം എന്ന നിലയിൽ പഞ്ചാബിലേക്ക് മാറുകയും ഇവിടെ നിന്ന് ഭീകരപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നതാണ് പുതിയ രീതി. മയക്കുമരുന്ന് കടത്തുമായി ബന്ധപ്പെട്ട കേസിലെ അറസ്റ്റാണ് ഈ ഭീകരസംഘത്തിലേക്ക് നയിച്ചത്. അറസ്റ്റിലായ രണ്ട് പേരിൽ ഒരാൾ ലഷ്ക്കർ കമാൻഡറാണെന്ന് പൊലീസ് വ്യക്തമാക്കി