സംഘ് പരിവാറിന് നിലമൊരുക്കുന്ന ഇടതുപക്ഷത്തിന്റെ സോഷ്യൽ എഞ്ചിനിയറിംഗ് കേരളത്തെ തകർക്കും: വെൽഫെയർ പാർട്ടി
ഇരിട്ടി: ഏതു വിധേനയും കേരളത്തിൽ അക്കൗണ്ട് തുറക്കാൻ ആഗ്രഹിക്കുന്ന
സംഘ് പരിവാറിന് അനുകൂലമായി ഇടതുപക്ഷം നടത്തുന്ന സോഷ്യൽ എഞ്ചിനിയറിംഗ് കേരളത്തെ തകർക്കുമെന്ന് വെൽഫെയർ പാർട്ടി കണ്ണൂർ ജില്ല ജനറൽ സെക്രട്ടറി സി കെ മുനവ്വിർ
അഭിപ്രായപ്പെട്ടു.
വെൽഫെയർ പാർട്ടി പേരാവൂർ മണ്ഡലം തെരഞ്ഞെടുപ്പ് കൺവൻഷൻ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു
അദ്ദേഹം.
സംഘ് പരിവാറിനെ പ്രതിരോധിക്കുന്നതിൽ
സമ്പൂർണ്ണ പരാജയമാണ്
പത്തു കൊല്ല ഭരണകാലത്തെ ഇടതു പക്ഷം.
വിദ്വേഷ പ്രചാരകരെ ചേർത്ത് പിടിച്ചും ന്യൂനപക്ഷങ്ങൾക്കെതിരെയുള്ള വെറുപ്പുൽപാദനങ്ങളെ
കൈയയച്ച് പ്രോത്സാഹിപ്പിച്ചും
ഇടതുപക്ഷ സർക്കാർ സ്വീകരിച്ച നിലപാടുകൾ
കേരളത്തിന്റെ സൗഹാർദ്ദ അന്തരീക്ഷത്തെ അപകടപ്പെടുത്തുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മണ്ഡലം പ്രസിഡണ്ട്
അബ്ദുൽ ഖാദർ ദർശന
അധ്യക്ഷത വഹിച്ചു.
ജില്ല സെക്രട്ടറി ഷാജഹാൻ
ഐച്ചേരി, പി വി സാബിറ,
വി എം സാജിത എന്നിവർ
സംസാരിച്ചു.
മണ്ഡലം സെക്രട്ടറി
ഷക്കീബ് കേളോത്ത്
സ്വാഗതം പറഞ്ഞു.
