ഇരിട്ടി താലൂക്കാശുപത്രിയിലേക്ക്‌ ഡോ. വി. ശിവദാസൻ എംപിയുടെ പ്രാദേശിക വികസന ഫണ്ട് ഉപയോഗിച്ച് ലഭ്യമാക്കിയ പുതിയ ആംബുലൻസ്‌ ഫ്‌ളാഗ്‌ ഓഫ്‌ ചെയ്തു

ഇരിട്ടി താലൂക്കാശുപത്രിയിലേക്ക്‌ ഡോ. വി. ശിവദാസൻ എംപിയുടെ പ്രാദേശിക വികസന ഫണ്ട് ഉപയോഗിച്ച് ലഭ്യമാക്കിയ പുതിയ ആംബുലൻസ്‌ ഫ്‌ളാഗ്‌ ഓഫ്‌ ചെയ്തു

ഇരിട്ടി: ഇരിട്ടി ഗവ. താലൂക്കാശുപത്രിയിലേക്ക്‌ ഡോ. വി. ശിവദാസൻ എംപിയുടെ പ്രാദേശിക വികസന ഫണ്ട് ഉപയോഗിച്ച്  ലഭ്യമാക്കിയ പുതിയ ആംബുലൻസ്‌ ആശുപത്രി അങ്കണത്തിൽ ഡോ. വി ശിവദാസൻ എംപി ഫ്‌ളാഗ്‌ ഓഫ്‌ ചെയ്തു. നഗരസഭാ ചെയർമാൻ വി.  വിനോദ്‌കുമാർ അധ്യക്ഷനായി. വൈസ്  ചെയർമാൻ കെ. സോയ, സ്ഥിരം സമതി അധ്യക്ഷരായ ആർ. കെ. ഷൈജു, പി. വി. ജിഷ, പി. ധനീഷ, കെ. രാജൻ, ബ്ലോക്ക്‌ പഞ്ചായത്തംഗം അജയൻ പായം, കെ. ശ്രീലത, പി. പി. ഉസ്മാൻ, ഡോ. എം. രാജേഷ്‌ എന്നിവർ സംസാരിച്ചു