കണ്ണൂരില്‍ കോണ്‍ഗ്രസിന് തിരിച്ചടി. ഇരിട്ടി കോണ്‍ഗ്രസ് മുന്‍ ബ്ലോക്ക് പ്രസിഡന്റ് തോമസ് വര്‍ഗീസ് പാര്‍ട്ടി വിടുന്നു.ബിജെപി നേതാക്കളുമായി തോമസ് വര്‍ഗീസ് സംസാരിച്ചു. കേരള കോണ്‍ഗ്രസ് (എം) നേതാക്കളോടും തോമസ് വര്‍ഗീസ് ആശയവിനിമയം നടത്തി. സണ്ണി ജോസഫിന്റെ സഹോദരന്‍
അതേസമയം, ബിജെപി വേദിയിൽ കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫിന്റെ സഹോദരന്‍ വി ജെ ഷാജി എത്തിയത് വിമർശനങ്ങൾക്കിടയായി. കണ്ണൂരില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ നടത്തിയ അദാലത്തിലാണ് പരാതിയുമായി ഷാജിയെത്തിയത്.കോണ്‍ഗ്രസ് മുന്‍ മണ്ഡലം പ്രസിഡന്റാണ് ഷാജി. മുഖ്യമന്ത്രിയുടെ മണ്ഡലത്തിലാണ് അദാലത്ത് നടത്തിയത്.
ഗ്യാസ് ഏജന്‍സിയുടെ ലൈസന്‍സുമായി ബന്ധപ്പെട്ട പരാതി നല്‍കാനെത്തിയ ഷാജി യുഡിഎഫ് സര്‍ക്കാരിന്റെ സമയത്താണ് ലൈസന്‍സ് റദ്ദാക്കപ്പെട്ടതെന്നും സണ്ണി ജോസഫ് ഇക്കാര്യത്തില്‍ തന്നെ സഹായിച്ചിട്ടില്ലെന്നും പ്രതികരിച്ചു. മുമ്പ് താന്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകനായിരുന്നുവെന്നും സണ്ണി ജോസഫിന്റെയും തന്റെയും രാഷ്ട്രീയം വ്യത്യസ്തമാണെന്നും ഷാജി കൂട്ടിച്ചേര്‍ത്തു. മുമ്പ് താന്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകനായിരുന്നുവെന്നും സണ്ണി ജോസഫിന്റെയും തന്റെയും രാഷ്ട്രീയം വ്യത്യസ്തമാണെന്നും ഷാജി വ്യക്തമാക്കി. ഇരിട്ടി ഉളിക്കല്‍ സ്വദേശിയായ ഷാജി, സണ്ണി ജോസഫിന്റെ ഇളയ സഹോദരനാണ്.
ബിജെപിയില്‍ ചേരുന്നത് ആലോചിക്കുന്നതായി ഷാജി മാധ്യമങ്ങളോട് പറഞ്ഞു. കെ കരുണാകരന്റെയും എ കെ ആന്റണിയുടെയും മക്കള്‍ക്ക് ബിജെപിയില്‍ പോകാമെങ്കില്‍ തനിക്കുമാവാമെന്നും ഷാജി പ്രതികരിച്ചു. അദാലത്തില്‍ പരാതി നല്‍കാനാണ് എത്തിയതെന്നും ഷാജി പറഞ്ഞു. കെ കരുണാകരന്റെ പത്മജ വേണുഗോപാലും എ കെ ആന്‍ണിയുടെ മകന്‍ അനില്‍ ആന്റണിയും നിലവില്‍ ബിജെപി നേതാക്കളാണ്. എഐസിസി സോഷ്യല്‍ മീഡിയ ആന്‍ഡ് ഡിജിറ്റല്‍ കമ്യൂണിക്കേഷന്‍ സെല്‍ ദേശീയ കോ ഓര്‍ഡിനേറ്റര്‍ ആയിരുന്നു അനില്‍ ആന്റണി. പത്മജ വേണുഗോപാലും കോണ്‍ഗ്രസിന്റെ പ്രധാന ചുമതലകള്‍ വഹിച്ചിട്ടുണ്ട്. ഗ്യാസ് ഏജന്‍സിയുടെ ലൈസന്‍സുമായി ബന്ധപ്പെട്ട പരാതി നല്‍കാനെത്തിയ ഷാജി യുഡിഎഫ് സര്‍ക്കാരിന്റെ സമയത്താണ് ലൈസന്‍സ് റദ്ദാക്കപ്പെട്ടതെന്നും സണ്ണി ജോസഫ് ഇക്കാര്യത്തില്‍ തന്നെ സഹായിച്ചിട്ടില്ലെന്നും പ്രതികരിച്ചു. മുമ്പ് താന്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകനായിരുന്നുവെന്നും സണ്ണി ജോസഫിന്റെയും തന്റെയും രാഷ്ട്രീയം വ്യത്യസ്തമാണെന്നും ഷാജി കൂട്ടിച്ചേര്‍ത്തു
