കരാട്ടെ പരിശീലനത്തിനിടെ വയറുവേദനയും ഛര്‍ദിയും; 11 വയസുകാരി കുഴഞ്ഞ് വീണു മരിച്ചു: അസ്വാഭാവിക മരണത്തിന് കേസെടുത്ത് പോലിസ്

കരാട്ടെ പരിശീലനത്തിനിടെ വയറുവേദനയും ഛര്‍ദിയും; 11 വയസുകാരി കുഴഞ്ഞ് വീണു മരിച്ചു: അസ്വാഭാവിക മരണത്തിന് കേസെടുത്ത് പോലിസ്



കൊല്ലം: വാളകത്ത് കരാട്ടെ പരിശീലനത്തിനിടെ 11 വയസുകാരി കുഴഞ്ഞ് വീണു മരിച്ചു. വാളകം പുത്തന്‍വിള വീട്ടില്‍ ബിനോയ് സിമി ദമ്പതികളുടെ മകള്‍ അഹന്ന ബിനോയിയാണ് മരിച്ചത്. പരിശീലനത്തിനിടെ ശാരീരിക അസ്വസ്ഥ അനുഭവപ്പെട്ട് കുട്ടി കുഴഞ്ഞ് വീഴുകയായിരുന്നു. കഴിഞ്ഞ ദിവസം രാവിലെ മാതാവുമൊത്ത് അഞ്ചലിലെ കരാട്ടെ ക്ലാസ് നടത്തുന്ന സ്ഥാപനത്തില്‍ എത്തിയതായിരുന്നു. പരിശീലനത്തിനിടെ കുട്ടി കുഴഞ്ഞ് വീഴുകയായിരുന്നു.

പരിശീലനത്തിനിടെ കുട്ടിക്ക് ശക്തമായ വയറുവേദനയും ഛര്‍ദിയും ആണ് ഉണ്ടായത്. പിന്നാലെ കുഴഞ്ഞ് വീഴുകയായിരുന്നു. ഉടന്‍ തന്നെ പരിശീലകനും കുട്ടിയുടെ മാതാവും ചേര്‍ന്ന് അഞ്ചലിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. അഞ്ചല്‍ പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും