വോട്ട് ചെയ്യാൻ തിരിച്ചറിയൽ കാർഡ് നിർബന്ധം; ഇലക്ഷൻ ഐഡിക്ക് പുറമെ 12 രേഖകൾ കൂടി അംഗീകരിച്ചു

വോട്ട് ചെയ്യാൻ തിരിച്ചറിയൽ കാർഡ് നിർബന്ധം; ഇലക്ഷൻ ഐഡിക്ക് പുറമെ 12 രേഖകൾ കൂടി അംഗീകരിച്ചു


തിരുവനന്തപുരം: വോട്ടെടുപ്പ് സുഗമമായി നടത്തുന്നതിനായി വോട്ടർമാർക്കായി തിരഞ്ഞെടുപ്പ് കമ്മീഷൻ പുതിയ മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചു. വോട്ടെടുപ്പ് ദിവസം ക്രമസമാധാനവും സുതാര്യതയും ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായാണ് നടപടി.
പ്രധാന നിർദേശങ്ങൾ:

 മൊബൈൽ ഫോൺ നിയന്ത്രണം: വോട്ടെടുപ്പ് കേന്ദ്രത്തിനുള്ളിലേക്ക് മൊബൈൽ ഫോണുകൾ പ്രവേശിപ്പിക്കാൻ അനുവദിക്കില്ല. എന്നാൽ വോട്ടർമാർക്ക് ഫോണുകൾ സുരക്ഷിതമായി സൂക്ഷിക്കുന്നതിനായി പ്രത്യേക സംവിധാനം ബൂത്തുകളിൽ ഒരുക്കും
സഹായത്തിനായി സന്നദ്ധപ്രവർത്തകർ
മുതിർന്ന പൗരന്മാരെയും ഭിന്നശേഷിക്കാരെയും സഹായിക്കുന്നതിനായി ഓരോ ബൂത്തിലും എൻ.സി.സി (NCC), എൻ.എസ്.എസ് (NSS) വളണ്ടിയർമാരുടെ സേവനം ലഭ്യമായിരിക്കും.
 
തിരിച്ചറിയൽ രേഖകൾ
 തിരഞ്ഞെടുപ്പ് തിരിച്ചറിയൽ കാർഡ് (Voter ID) കൈവശമില്ലാത്തവർക്ക് ആശങ്ക വേണ്ട. ആധാർ കാർഡ്, പാൻ കാർഡ്, ഡ്രൈവിംഗ് ലൈസൻസ് ഉൾപ്പെടെയുള്ള മറ്റ് 11 അംഗീകൃത തിരിച്ചറിയൽ രേഖകൾ ഉപയോഗിച്ച് വോട്ട് രേഖപ്പെടുത്താവുന്നതാണ്.
ക്രമക്കേടുകൾ ശ്രദ്ധയിൽപ്പെട്ടാൽ അറിയിക്കാം
തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഏതെങ്കിലും തരത്തിലുള്ള ക്രമക്കേടുകളോ നിയമലംഘനങ്ങളോ ശ്രദ്ധയിൽപ്പെട്ടാൽ പൊതുജനങ്ങൾക്ക് നേരിട്ട് പോലീസിനെ അറിയിക്കാം. ഇതിനായി പ്രത്യേക നമ്പറുകൾ സജ്ജമാക്കിയിട്ടുണ്ട്:

പോലീസ് സഹായ നമ്പറുകൾ:
 9497927740 9497935648

ഈ നമ്പറുകളിലേക്ക് നേരിട്ട് വിളിക്കുകയോ, വാട്സ്ആപ്പ് (WhatsApp) വഴി സന്ദേശമായോ ഓഡിയോ/വീഡിയോ ക്ലിപ്പുകളായോ വിവരങ്ങൾ കൈമാറാവുന്നതാണ്. കുറ്റമറ്റ രീതിയിൽ തിരഞ്ഞെടുപ്പ് പൂർത്തിയാക്കാൻ പൊതുജനങ്ങളുടെ സഹകരണം അധികൃതർ അഭ്യർത്ഥിച്ചു.