
തിരുവനന്തപുരം: കെ എല്‍ 15 എന്ന കെഎസ്ആര്‍ടിസി ബ്രാന്‍ഡ് കുപ്പിവെള്ളം ഉടന്‍ വിതരണം തുടങ്ങും. കെഎസ്ആര്‍ടിസി ഡിപ്പോകളിലും ബസുകളിലുമാണ് വിതരണം.ഒരു ലിറ്റര്‍ കുപ്പി വെള്ളത്തിന് 13 രൂപ.
ഓരോ ഡിപ്പോകള്‍ക്കും ആവശ്യമായ വെള്ളത്തിന്റെ ഓര്‍ഡര്‍ യൂണിറ്റ് മേധാവികള്‍ ചീഫ് ഓഫീസിലേക്ക് അയയ്‌ക്കാന്‍ സിഎംഡി നിര്‍ദേശം നല്‍കി.കേരള ഇറിഗേഷന്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ഡവലപ്മെന്റ് കോര്‍പറേഷന്‍ ( കെഐഐഡിസി ) യുമായി സഹകരിച്ചാണ് കുപ്പിവെള്ളം വില്പന.
കടുത്ത വേനല്‍ ചൂടായതിനാല്‍ വെള്ളം നന്നായി വിറ്റുപോകുമെന്നാണ് അധികൃതര്‍ കരുതുന്നത്. കെഐഐഡിസിയുടെ ഹില്ലി അക്വാ എന്ന ബ്രാന്‍ഡ് കുപ്പിവെള്ളമാണ് കെഎസ്ആര്‍ടിസി കെ എല്‍-15 എന്ന ബ്രാന്‍ഡില്‍ വിതരണം ചെയ്യുന്നത്.
എല്ലാ ഡിപ്പോകളിലും വൃത്തിയുള്ളതും സുരക്ഷിതവുമായ സ്ഥലം കുപ്പിവെളളവിതരണത്തിനായി അനുവദിക്കണമെന്നും വെളളം വാങാങാനെത്തുന്ന മറ്റുള്ളവരുടെ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാനും സൗകര്യമൊരുക്കണമെന്നും നിര്‍ദ്ദേശമുണ്ട്.
ബസുകളില്‍ വെള്ളം വില്‍ക്കുന്ന കണ്ടക്ടര്‍ക്ക് രണ്ടു രൂപയും ഡ്രൈവര്‍ക്ക് ഒരു രൂപയും വില്ക്കുന്ന ഓരോ കുപ്പിവെള്ളത്തിനും ഇന്‍സെന്റീവ് ലഭിക്കും.
