ഓൺലൈൻ ഗെയിമിംഗ് ; നിയന്ത്രണത്തിന് മേയ് ഒന്നു മുതൽ കർശന നിയമങ്ങൾ

ഓൺലൈൻ ഗെയിമിംഗ് ; നിയന്ത്രണത്തിന് മേയ് ഒന്നു മുതൽ കർശന നിയമങ്ങൾ



രാ​ജ്യ​ത്തെ ഓ​ൺ​ലൈ​ൻ ഗെ​യി​മിം​ഗ് മേ​ഖ​ല​യെ നി​യ​ന്ത്രി​ക്കു​ന്ന​തി​നാ​യു​ള്ള പ്ര​ത്യേ​ക അ​ഥോ​റി​റ്റി​യും പു​തി​യ നി​യ​മ​ങ്ങ​ളും മെ​യ് ഒ​ന്ന് മു​ത​ൽ പ്രാ​ബ​ല്യ​ത്തി​ൽ വ​രും. 2025-ലെ ​ഓ​ൺ​ലൈ​ൻ ഗെ​യി​മിം​ഗ് പ്ര​മോ​ഷ​ൻ ആ​ൻ്റ് റെ​ഗു​ലേ​ഷ​ൻ ആ​ക്ട് പ്ര​കാ​രം രൂ​പീ​ക​രി​ച്ച “ഓ​ൺ​ലൈ​ൻ ഗെ​യി​മിം​ഗ് അ​ഥോ​റി​റ്റി ഓ​ഫ് ഇ​ന്ത്യ’ ആ​യി​രി​ക്കും ഇ​നി ഈ ​മേ​ഖ​ല​യി​ലെ കാ​ര്യ​ങ്ങ​ൾ നി​യ​ന്ത്രി​ക്കു​ക. ഇ​ത് സം​ബ​ന്ധി​ച്ച ഔ​ദ്യോ​ഗി​ക വി​ജ്ഞാ​പ​നം സ​ർ​ക്കാ​ർ പു​റ​പ്പെ​ടു​വി​ച്ചു.

ഇ​ല​ക്ട്രോ​ണി​ക്സ് ആ​ൻഡ് ഇ​ൻ​ഫ​ർ​മേ​ഷ​ൻ ടെ​ക്നോ​ള​ജി മ​ന്ത്രാ​ല​യ​ത്തി​ന് കീ​ഴി​ലു​ള്ള ഒ​രു ഡി​ജി​റ്റ​ൽ ഓ​ഫീ​സാ​യാ​ണ് അ​ഥോറി​റ്റി പ്ര​വ​ർ​ത്തി​ക്കു​ക. മ​ന്ത്രാ​ല​യ​ത്തി​ന്‍റെ അ​ഡീ​ഷ​ണ​ൽ സെ​ക്ര​ട്ട​റി​യാ​യി​രി​ക്കും അ​ഥോ​റി​റ്റി​യു​ടെ ചെ​യ​ർ​മാ​ൻ. ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം, ധ​ന​കാ​ര്യ സേ​വ​ന വ​കു​പ്പ്, വാ​ർ​ത്താ വി​ത​ര​ണ പ്ര​ക്ഷേ​പ​ണ മ​ന്ത്രാ​ല​യം, കാ​യി​ക മ​ന്ത്രാ​ല​യം, നി​യ​മ​വ​കു​പ്പ് എ​ന്നി​വി​ട​ങ്ങ​ളി​ൽ നി​ന്നു​ള്ള ജോ​യി​ന്റ് സെ​ക്ര​ട്ട​റി​മാ​ർ അ​ഥോ​റി​റ്റി​യി​ൽ അം​ഗ​ങ്ങ​ളാ​യി​രി​ക്കും.

ഇ-​സ്‌​പോ​ർ​ട്ടു​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള ഓ​ൺ​ലൈ​ൻ ഗെ​യി​മു​ക​ൾ ഏ​തൊ​ക്കെ​യാ​ണെ​ന്ന് നി​ശ്ച​യി​ക്കാ​നും അ​വ​യു​ടെ ര​ജി​സ്ട്രേ​ഷ​ൻ ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കാ​നും അ​ഥോ​റി​റ്റി​ക്ക് അ​ധി​കാ​ര​മു​ണ്ടാ​കും. കൂ​ടാ​തെ ഉ​പ​ഭോ​ക്താ​ക്ക​ളു​ടെ ഡാ​റ്റ സം​ര​ക്ഷ​ണം, ഗെ​യി​മിം​ഗ് ക​മ്പ​നി​ക​ൾ പാ​ലി​ക്കേ​ണ്ട നി​ബ​ന്ധ​ന​ക​ൾ എ​ന്നി​വ സം​ബ​ന്ധി​ച്ച നി​ർ​ദേ​ശ​ങ്ങ​ൾ ന​ൽ​കാ​നും അ​ഥോ​റി​റ്റി​ക്ക് സാ​ധി​ക്കും. ഓ​ൺ​ലൈ​ൻ ഗെ​യി​മിം​ഗ് രം​ഗ​ത്തെ ത​ട്ടി​പ്പു​ക​ൾ ത​ട​യാ​നും സു​താ​ര്യ​ത ഉ​റ​പ്പാ​ക്കാ​നും പു​തി​യ നി​യ​മം സ​ഹാ​യി​ക്കു​മെ​ന്നാ​ണ് കേ​ന്ദ്ര സ​ർ​ക്കാ​രി​ന്‍റെ വി​ല​യി​രു​ത്ത​ൽ.