ബെംഗളൂരുവിൽ ഫ്രിഡ്ജ് പൊട്ടിത്തെറിച്ച് മലയാളിക്ക് ദാരുണാന്ത്യം


ബെംഗളൂരുവിൽ ഫ്രിഡ്ജ് പൊട്ടിത്തെറിച്ച് മലയാളിക്ക് ദാരുണാന്ത്യം 



ബെംഗളൂരു സർജാപൂരിൽ താമസിക്കുന്ന കോഴിക്കോട് സ്വദേശി ഉമ്മർ (65) നിര്യാതനായി. ഇന്നലെ (18.04.2026) വൈകുന്നേരം 5 മണിയോടെ അദ്ദേഹം താമസിക്കുന്ന മുറിയിലെ ഫ്രിഡ്ജ് പൊട്ടിത്തെറിച്ചാണ് അപകടമുണ്ടായത്.

നിലവിൽ മൃതദേഹം വൈദേഹി ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. നാളെ പോസ്റ്റ്‌മോർട്ടം നടപടികൾ പൂർത്തിയാകും.

ഓൾ ഇന്ത്യ കെ.എം.സി.സി പ്രവർത്തകരായ റാഫി ഫുഡ്‌ സിറ്റി, മുനീർ മൈക്രോ, ഇബ്രാഹിം വില്ലേജ്, റംഷി വില്ലേജ്, മുർഷിദ് എന്നിവരുടെ നേതൃത്വത്തിൽ തുടർനടപടികൾ ഏകോപിപ്പിച്ചു വരുന്നു.