വ്യാജ കത്ത് വിവാദം: കെ.പി.സി.സി പ്രസിഡൻ്റ് സണ്ണി ജോസഫിന്റെ പരാതിയിൽ പോലീസ് കേസെടുത്തു
കണ്ണൂർ/തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് കെ.പി.സി.സി പ്രസിഡണ്ട് അഡ്വ. സണ്ണി ജോസഫിന്റെ പേരിൽ വ്യാജ കത്ത് നിർമ്മിച്ച് സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിപ്പിച്ച സംഭവത്തിൽ പോലീസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തു.
വ്യാജ കത്ത് നിർമ്മിച്ചതിനെതിരെയും അത് സാമൂഹ്യ മാധ്യമങ്ങളിലൂടെ വ്യാപകമായി പ്രചരിപ്പിച്ചതിനെതിരെയും ഭാരതീയ ന്യായ സംഹിത (BNS) പ്രകാരം കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് അദ്ദേഹം തിരഞ്ഞെടുപ്പ് കമ്മീഷനും സംസ്ഥാന പോലീസ് മേധാവിക്കും (ഡി.ജി.പി) നേരത്തെ പരാതി നൽകിയിരുന്നു. ഈ പരാതിയുടെ അടിസ്ഥാനത്തിലാണ് ഇപ്പോൾ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിരിക്കുന്നത്.P

