യുഡിഎഫിൻ്റെ ആ ഇരുണ്ടകാലം തിരികെ വരരുതെന്ന് മുഖ്യമന്ത്രി; വീഴ്ച്ചകൾ എണ്ണി പറഞ്ഞ് ഫേസ്ബുക്ക് പോസ്റ്റ്
തിരുവനന്തപുരം: യുഡിഎഫ് കാലം ഇരുണ്ട കാലമെന്ന് വിമര്‍ശിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. യുഡിഎഫ് കാലത്തെ വീഴ്ച്ചകൾ എണ്ണി പറഞ്ഞാണ് മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റ്. യുഡിഎഫ് വാക്ക് പാലിക്കാത്തവരെന്നും വിമർശനം. കേരളത്തെ പിന്നോട്ടടിപ്പിച്ച യുഡിഎഫിൻ്റെ ആ ഇരുണ്ടകാലം തിരികെ വരരുത്. വാക്ക് പാലിക്കാത്തവരെ തുറന്ന് കാട്ടാൻ ഇതിലും നല്ലൊരു ദിവസം വേറെയുണ്ടോ എന്നും ഫേസ്ബുക്ക് പോസ്റ്റില്‍ ചോദിക്കുന്നു. ഇടതുപക്ഷം മുന്നോട്ട് വെക്കുന്ന നവകേരളത്തിനായി നമുക്ക് ഒരുമിച്ച് പോരാടാമെന്നും മുഖ്യമന്ത്രി.