പെൺകുട്ടികൾ ഷോർട്സ്‌ ധരിക്കരുത്': വിവാദ നിർദേശവുമായി തിരുച്ചിറപ്പള്ളി തമിഴ്നാട്‌ ദേശീയ നിയമ സർവകലാശാല വൈസ് ചാൻസലർ; പ്രതിഷേധം

പെൺകുട്ടികൾ ഷോർട്സ്‌ ധരിക്കരുത്': വിവാദ നിർദേശവുമായി തിരുച്ചിറപ്പള്ളി തമിഴ്നാട്‌ ദേശീയ നിയമ സർവകലാശാല വൈസ് ചാൻസലർ; പ്രതിഷേധം


ചെന്നൈ: പെൺകുട്ടികൾ ഷോർട്സ്‌ ധരിക്കരുതെന്ന വിവാദ നിർദേശവുമായി തിരുച്ചിറപ്പള്ളി തമിഴ്നാട്‌ ദേശീയ നിയമ സർവകലാശാല വൈസ് ചാൻസലർ. അനുചിതമായ വസ്ത്രധാരണം ലൈംഗിക അതിക്രമത്തിന് വഴിവയ്ക്കും. അധ്യാപകരുടെ ശ്രദ്ധ മാറുന്നതിന് കാരണമാകുമെന്നും വൈസ് ചാൻസലർ പറഞ്ഞു. അതേസമയം സംഭവത്തിൽ പ്രതിഷേധവുമായി വിദ്യാർത്ഥികൾ രംഗത്ത്. ഷോർട്സ്‌ ധരിച്ച് സർവകലാശാലയ്ക്ക് മുന്നിൽ വിദ്യാർത്ഥികളുടെ പ്രതിഷേധം. സദാചാര പോലീസിങ്ങുമായി വിസിയെന്നും, വസ്ത്രധാരണത്തിൽ അല്ല വിസിയുടെ മനോഭാവത്തിൽ ആണ് മാറ്റം വേണ്ടതെന്ന് വിദ്യാർഥികൾ പ്രതിഷേധിച്ചു. കറുത്ത വസ്തരം ധരിച്ചാണ് വിദ്യാർത്ഥികൾ പ്രതിഷേധം നടത്തിയത്. വിസി മാപ്പ് പറയണമെന്നും വിദ്യാർത്ഥികൾ ആവശ്യപ്പെട്ടു. അതേസമയം വിദ്യാർത്ഥികളുമായി സംസാരിക്കാൻ രജിസ്ട്രാറെ അയച്ച് വിസി. പിതൃതുല്യമായ വാത്സ്യല്യത്തോടെ പറഞ്ഞതെന്നും വിശദീകരണം. എന്നാൽ വിസി നേരിട്ട് വന്നു മാപ്പ് പറയാതെ പ്രതിഷേധം അവസാനിപ്പിക്കില്ലെന്ന് വിദ്യാർത്ഥികൾ പറഞ്ഞു.