കണ്ണൂർ: വിവാഹ വാഗ്ദാനം നല്‍കി ഒന്നര ലക്ഷം രൂപ തട്ടിയെടുത്തുവെന്ന് കെ എസ് യു കണ്ണൂർ ജില്ലാ പ്രസിഡൻ്റിനെതിരെ യുവതിയുടെ പരാതി.
മാനസിക പീഡനവും സാമ്പത്തിക ചൂഷണവും നടത്തിയെന്ന് യുവതി പരാതിയില്‍ ചൂണ്ടിക്കാട്ടി. എം സി അതുലിനെതിരെയാണ് മുൻ കെ എസ് യു പ്രവർത്തക കണ്ണൂർ സിറ്റി പൊലീസ് കമ്മീഷണർക്ക് പരാതി നല്‍കിയത്.
കണ്ണൂർ വനിതാ പൊലീസ് എസ്‌ഐക്കാണ് അന്വേഷണ ചുമതലയുള്ളത്. പേരാവൂർ സ്വദേശിനിയാണ് പരാതി നല്‍കിയത്. കോളേജ് പഠന കാലത്താണ് ഇരുവരും തമ്മില്‍ പ്രണയത്തിലാകുന്നതെന്ന് യുവതി പരാതിയില്‍ പറയുന്നു. വിവാഹവാഗ്ദാനം നല്‍കി പലഘട്ടങ്ങളിലായി പണം വാങ്ങിയെന്ന് പരാതിയില്‍ പറയുന്നു.
അതുലിന് മറ്റ് പല ബന്ധങ്ങളും ഉണ്ടായിരുന്നു. ഇതിന് പിന്നാലെ പ്രണയത്തില്‍ നിന്ന് പിന്മാറി. പിന്നീട് പണം തിരിച്ച് ആവശ്യപ്പെട്ടപ്പോള്‍ ഭീഷണിപ്പെടുത്തുകയായിരുന്നു. പിന്നീടാണ് യുവതി കണ്ണൂർ സിറ്റി പൊലീസ് കമ്മീഷണർക്ക് പരാതി നല്‍കുന്നത്.

