യുവനടിയെ പീഡിപ്പിച്ച കേസ്; രഞ്ജിത്തിന് വോട്ട് ചെയ്യാൻ ജാമ്യമില്ല

കൊച്ചി: യുവനടിയെ പീഡിപ്പിച്ച കേസിൽ ജയിലിൽ കഴിയുന്ന സംവിധായകൻ രഞ്ജിത്തിൻ്റെ ജാമ്യാപേക്ഷ കോടതി തള്ളി. വോട്ട് ചെയ്യാൻ ജാമ്യം അനുവദിക്കണമെന്ന് ആവശ്യപ്പെട്ടാണ് രഞ്ജിത്ത് കോടതിയെ സമീപിച്ചത്.
എറണാകുളം ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് ജാമ്യം നിഷേധിച്ചത്. ജയിലിൽ കഴിയുന്ന പ്രതിക്ക് വോട്ട് ചെയ്യാൻ അവകാശമില്ലെന്ന് പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടി. ലൈംഗികാതിക്രമ കേസിലെ ജാമ്യ ഹർജി നാളെ പരിഗണിക്കും.
കാരവാനിൽ വെച്ച് രഞ്ജിത്ത് മോശമായി പെരുമാറിയെന്ന നടിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് രഞ്ജിത്തിനെ അറസ്റ്റ് ചെയ്തത്. എറണാകുളം സബ്ജയിലിലാണ് നിലവിൽ രഞ്ജിത്തുള്ളത്. തനിക്കെതിരെയുള്ള പരാതി വ്യാജമാണെന്നും ആരോപണം നിഷേധിക്കുന്നുവെന്നും രഞ്ജിത്ത് പറഞ്ഞിരുന്നു.
