ടാറിങ് കഴിഞ്ഞതും എത്തി കുത്തിപ്പൊളിക്കാൻ...!വിളക്കോട് - അയ്യപ്പൻ കാവ് റോഡിൽ മെക്കാടം ചെയ്തതിനു പിന്നാലെ വാട്ടർ അതോറിറ്റി പണി തുടങ്ങി

ടാറിങ് കഴിഞ്ഞതും എത്തി  കുത്തിപ്പൊളിക്കാൻ...!വിളക്കോട് - അയ്യപ്പൻ കാവ് റോഡിൽ മെക്കാടം ചെയ്തതിനു പിന്നാലെ വാട്ടർ അതോറിറ്റി പണി തുടങ്ങി 

. @noorul ameen 

ഇരിട്ടി : വിളക്കോട് - അയ്യപ്പൻ കാവ് റോഡ്മെ ക്കാടം ചെയ്ത് നവീകരിച്ചതിന് പിന്നാലെ വാട്ടർ അതോറിറ്റിയുടെ കുടിവെള്ള പൈപ്പ് ഉയരം കൂട്ടാൻ റോഡ് കുത്തിപ്പൊളിച്ചു. ഈ പാതയിൽ മെക്കാടം ചെയ്യുന്നതിന് മുൻപ് പിഡബ്ല്യൂഡി അധികൃതരോട് റോഡിന്റെ ഹൈറ്റ് ലെവൽ ചോദിച്ചപ്പോൾ വ്യക്തമായ ഉത്തരം ലഭിച്ചില്ലെന്നും പിന്നീട് വാട്ടർ അതോറിറ്റി 3 സ്ഥലങ്ങളിൽ മാർക്ക് ചെയ്യുകയും മാർക്ക് ചെയ്ത സ്ഥലങ്ങളിൽ പിഡബ്ല്യൂഡി താർ ചെയ്യരുതെന്ന് ആവശ്യപ്പെട്ടതായും മാർക്ക് ചെയ്ത സ്ഥലങ്ങളിൽ ടാർ ചെയ്തതിനാൽ പൊളിക്കുകയല്ലാതെ വേറെ വഴിയും ഇല്ലെന്ന് വാട്ടർ അതോറിറ്റി പറയുന്നു.