നിയന്ത്രണം വിട്ട ബുള്ളറ്റ് കടയുടെ ഭിത്തിയിലിടിച്ച് യുവാവ് മരിച്ചു; സുഹൃത്തിന് പരിക്ക്
<p>കോഴിക്കോട്: നിയന്ത്രണം വിട്ട ബുള്ളറ്റ് ബൈക്ക് കടയുടെ ഭിത്തിയിലിടിച്ച് യുവാവ് മരിച്ചു. കൊയിലാണ്ടി പന്തലായനി സ്വദേശികള്‍ സഞ്ചരിച്ച ബൈക്കാണ് അപകടത്തില്‍പ്പെട്ടത്. മണ്ണാത്ത് മീത്തല്‍ സുനിലിന്റ മകന്‍ അജയ് (22) ആണ് മരിച്ചത്. കൂടെ സഞ്ചരിച്ചിരുന്ന സുഹൃത്ത് പൊന്നാരത്തില്‍ ആദര്‍ശി (23) നെ പരിക്കുകളോടെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.</p><p>കൊയിലാണ്ടി ബപ്പന്‍കാട് റോഡില്‍ മത്സ്യമാര്‍ക്കറ്റിന് സമീപം കഴിഞ്ഞ ദിവസം പുലര്‍ച്ചെ 2.30 ഓടെയാണ് അപകടം നടന്നത്. താമരശ്ശേരി ഇന്‍ഡസ് മോട്ടോര്‍സിലെ ഇലക്ട്രീഷ്യനായിരുന്നു അജയ്. മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തിയ ശേഷം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കി. അമ്മ: നിഷ, സഹോദരി: അര്‍ഷ