ദുൽഹജ്ജ് മാസപ്പിറവി ദൃശ്യമായില്ല; ബലിപെരുന്നാൾ മെയ് 28-ന്

സംയുക്ത മഹല്ല് ജമാഅത്ത് ഖാദിമാരായ കാന്തപുരം എ.പി. അബൂബക്കർ മുസ്‌ലിയാർ, സയ്യിദ് ഇബ്രാഹീമുൽ ഖലീൽ അൽ ബുഖാരിയുടെ പ്രതിനിധി സയ്യിദ് അബ്‌ദുള്ള ഹബീബ് അൽ ബുഖാരി എന്നിവരാണ് മാസപ്പിറവി ഉറപ്പിച്ചു കൊണ്ടുള്ള ഔദ്യോഗിക പ്രഖ്യാപനം നടത്തിയത്. പാളയം ഇമാം ഡോ. വി.പി സുഹൈബ് മൗലവിയും ദക്ഷിണ കേരള ജംഇയ്യത്തുൽ ഉലമ ജനറൽ സെക്രട്ടറി തൊടിയൂർ മുഹമ്മദ് കുഞ്ഞ് മൗലവിയും മേയ് 28-ന് തന്നെയാകും പെരുന്നാളെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്.
