ല​ക്ഷ്യം വി​ജ​യ്‌​യെ ഒ​ന്നു കാ​ണു​ക മാ​ത്രം: മ​ല​പ്പു​റ​ത്തു​നി​ന്നും കാ​ൽ​ന​ട​യാ​യി ചെ​ന്നൈ​യി​ലേ​ക്ക് പു​റ​പ്പെ​ട്ട് ദ​മ്പ​തി​ക​ൾ

ല​ക്ഷ്യം വി​ജ​യ്‌​യെ ഒ​ന്നു കാ​ണു​ക മാ​ത്രം: മ​ല​പ്പു​റ​ത്തു​നി​ന്നും കാ​ൽ​ന​ട​യാ​യി ചെ​ന്നൈ​യി​ലേ​ക്ക് പു​റ​പ്പെ​ട്ട് ദ​മ്പ​തി​ക​ൾ


ത​ങ്ങ​ളു​ടെ സൂ​പ്പ​ർ സ്റ്റാ​റി​നെ കാ​ണാ​നാ​യു​ള്ള ദ​മ്പ​തി​ക​ളു​ടെ ന​ട​ത്ത​മാ​ണ് ഇ​പ്പോ​ൾ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വൈ​റ​ലാ​കു​ന്ന​ത്. ത​മി​ഴ്നാ​ട് മു​ഖ്യ​മ​ന്ത്രി​യാ​യി സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്ത വി​ജ​യ്‍​യെ കാ​ണാ​ൻ വേ​ണ്ടി​യാ​ണ് ദ​ന്പ​തി​ക​ൾ പു​റ​പ്പെ​ട്ട​ത്. മ​ല​പ്പു​റ​ത്ത് നി​ന്ന് ചെ​ന്നൈ​യി​ലേ​ക്ക് 650 കി​ലോ​മീ​റ്റ​ർ കാ​ൽ​ന​ട​യാ​യി യാ​ത്ര ചെ​യ്താ​ണ് ഇ​വ​ർ പോ​യ​ത്.

ഡ്രൈ​വ​റാ​യ കെ.​എ​സ് മു​ഹ​മ്മ​ദ് റാ​ഫി​യും ഭാ​ര്യ സി.​പി ഉ​മ്മു ഷ​ഹ​ന​മോ​ളു​മാ​ണ് താ​നൂ​രി​ൽ നി​ന്നും ചെ​ന്നൈ​യി​ലേ​ക്ക് കാ​ൽ​ന​ട​യാ​യി യാ​ത്ര തി​രി​ച്ച​ത്. ക​ടു​ത്ത ചൂ​ടി​ലും കോ​രി​ച്ചൊ​രി​യു​ന്ന വേ​ന​ൽ മ​ഴ​യി​ലും ത​ള​രാ​തെ വി​ജ​യ്‌​യെ കാ​ണു​ക എ​ന്ന ഒ​റ്റ ല​ക്ഷ്യ​ത്തോ​ടെ ഒ​രേ മ​ന​സോ​ടെ യാ​ത്ര ചെ​യ്യു​ന്ന​ത്.

കാ​ൽ ന​ട​യാ​യി പാ​ല​ക്കാ​ട്ട് വ​ഴി ത​മി​ഴ്‌​നാ​ട്ടി​ലേ​ക്ക് ക​ട​ക്കാ​നും അ​വി​ടെ നി​ന്നും ചെ​ന്നൈ​യി​ലേ​ക്ക് പോ​കാ​നു​മാ​ണ് ദ​മ്പ​തി​ക​ളു​ടെ പ​ദ്ധ​തി. ചെ​ന്നൈ​യി​ൽ വ​ച്ച് ടി​വി​കെ​യെ ച​രി​ത്ര​പ​ര​മാ​യ തെ​ര​ഞ്ഞെ​ടു​പ്പ് വി​ജ​യ​ത്തി​ലേ​ക്ക് ന​യി​ച്ച വി​ജ​യ്‌​യെ ഒ​രു നോ​ക്ക് കാ​ണാ​നാ​കു​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണ് അ​വ​ർ.