കോതമംഗലത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ മൂന്ന് ഡെന്റല്‍ കോളേജ് വിദ്യാര്‍ത്ഥികള്‍ ഒഴുക്കില്‍പ്പെട്ട് മരിച്ചു; മൊബൈല്‍ കവറേജ് ഇല്ലാത്തത് വിനയായി; മുന്നറിയിപ്പ് ബോര്‍ഡുകള്‍ അവഗണിച്ചോ? മെഡിക്കല്‍ വിദ്യാര്‍ത്ഥികളുടെ അപ്രതീക്ഷിത വിയോഗത്തില്‍ നടുങ്ങി നാട്!

കോതമംഗലത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ മൂന്ന് ഡെന്റല്‍ കോളേജ് വിദ്യാര്‍ത്ഥികള്‍ ഒഴുക്കില്‍പ്പെട്ട് മരിച്ചു; മൊബൈല്‍ കവറേജ് ഇല്ലാത്തത് വിനയായി; മുന്നറിയിപ്പ് ബോര്‍ഡുകള്‍ അവഗണിച്ചോ? മെഡിക്കല്‍ വിദ്യാര്‍ത്ഥികളുടെ അപ്രതീക്ഷിത വിയോഗത്തില്‍ നടുങ്ങി നാട്!



കോതമംഗലം: എറണാകുളം കോതമംഗലത്തിന് സമീപം വടാട്ടുപാറയില്‍ പുഴയില്‍ കുളിക്കാനിറങ്ങിയ മൂന്ന് വിദ്യാര്‍ത്ഥികള്‍ ഒഴുക്കില്‍പ്പെട്ട് മരിച്ചു. കോതമംഗലം മാര്‍ ബസേലിയോസ് ഡെന്റല്‍ കോളേജിലെ വിദ്യാര്‍ത്ഥികളായ തിരുവല്ല സ്വദേശി ബിയോണ്‍, തിരുവനന്തപുരം സ്വദേശി ഹരീഷ്, കോട്ടയം സ്വദേശി അതുല്‍ എന്നിവരാണ് മരിച്ചത്. വടാട്ടുപാറ പലവന്‍പടി പുഴയില്‍ ഇന്ന് ഉച്ചയോടെയായിരുന്നു നാടിനെ നടുക്കിയ ഈ അപകടം സംഭവിച്ചത്.

ഒമ്പത് പേരടങ്ങുന്ന വിദ്യാര്‍ത്ഥി സംഘമാണ് പുഴയില്‍ കുളിക്കാനായി എത്തിയത്. കുളിക്കുന്നതിനിടെ മൂന്ന് പേര്‍ ശക്തമായ ഒഴുക്കില്‍പ്പെടുകയായിരുന്നു. അപകടം നടന്ന പ്രദേശം വളരെ ഒറ്റപ്പെട്ടതായതിനാലും മൊബൈല്‍ കവറേജ് ഇല്ലാത്തതിനാലും അപകടവിവരം പുറംലോകം അറിയാന്‍ വൈകിയത് രക്ഷാപ്രവര്‍ത്തനത്തിന് തടസ്സമായി. പിന്നീട് വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസും അഗ്‌നിരക്ഷാ സേനയും നാട്ടുകാരും ചേര്‍ന്ന് നടത്തിയ തിരച്ചിലിലാണ് മൃതദേഹങ്ങള്‍ കണ്ടെടുത്തത്.

അപകടസാധ്യത കണക്കിലെടുത്ത് പുഴയുടെ ഈ ഭാഗങ്ങളില്‍ മുന്നറിയിപ്പ് ബോര്‍ഡുകള്‍ സ്ഥാപിച്ചിരുന്നതായും എന്നാല്‍ ആളുകള്‍ ഇത് അവഗണിച്ച് പുഴയിലിറങ്ങുന്നത് പതിവാണെന്നും കുട്ടമ്പുഴ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എല്‍ദോസ് ബേബി അറിയിച്ചു. മൃതദേഹങ്ങള്‍ ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്. സഹപാഠികളുടെ അപ്രതീക്ഷിത വിയോഗത്തിന്റെ നടുക്കത്തിലാണ് മാര്‍ ബസേലിയോസ് ഡെന്റല്‍ കോളേജ് അധികൃതരും വിദ്യാര്‍ത്ഥികളും