മാനന്തവാടി : തലപ്പുഴ പുതിയിടം റോഡിലൂടെ ചെറിയ കുട്ടിയെ ഡ്രൈവർക്ക് പിന്നിലായി സ്കൂട്ടറിന് മുകളിൽ നിർത്തി അപകടകരമായ രീതിയിൽ വാഹനമോടിച്ച സംഭവത്തിൽ തലപ്പുഴ പോലീസ് കേസെടുത്തു

കുട്ടിയെ പിറകിൽ നിർത്തി അപകടകരമായ രീതിയിൽ സ്കൂട്ടറോടിച്ചു; പോലീസ് കേസെടുത്തു 




 മാനന്തവാടി : തലപ്പുഴ പുതിയിടം റോഡിലൂടെ ചെറിയ കുട്ടിയെ ഡ്രൈവർക്ക് പിന്നിലായി സ്കൂട്ടറിന് മുകളിൽ നിർത്തി അപകടകരമായ രീതിയിൽ വാഹനമോടിച്ച സംഭവത്തിൽ തലപ്പുഴ പോലീസ് കേസെടുത്തു. അശ്രദ്ധയോടെയും അപകടകരമായും വാഹനമോടിച്ചതിനുള്ള വകുപ്പുകൾ പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. പ്രസ്തുത സംഭവത്തിൽ ശക്തമായ നടപടി സ്വീകരിക്കുമെന്ന് മാനന്തവാടി ജോയിന്റ് ആർ.ടി.ഒ എ.കെ നജീബ് പറഞ്ഞു.