പെരുമ്പാവൂരില്‍ ഭാര്യയെ വെട്ടിക്കൊന്ന ശേഷം ഭര്‍ത്താവ് ജീവനൊടുക്കി; തടയാന്‍ ശ്രമിച്ച മകനും പരിക്ക്

പെരുമ്പാവൂരില്‍ ഭാര്യയെ വെട്ടിക്കൊന്ന ശേഷം ഭര്‍ത്താവ് ജീവനൊടുക്കി; തടയാന്‍ ശ്രമിച്ച മകനും പരിക്ക്



പെരുമ്പാവൂര്‍: വാക്കുതര്‍ക്കത്തിനിടെ മഞ്ഞപ്പെട്ടിയില്‍ ഭാര്യയെ വെട്ടിക്കൊന്ന ശേഷം ഭര്‍ത്താവ് ജീവനൊടുക്കി. കുതിരപ്പറമ്പ് പ്ലാവിടപ്പറമ്പില്‍ വീട്ടില്‍ അംബിക (60) ആണ് കൊല്ലപ്പെട്ടത്. അംബികയെ കൊലപ്പെടുത്തിയ ശേഷം ഭര്‍ത്താവ് ചന്ദ്രന്‍ പ്രദേശത്ത് തന്നെയുള്ള ആളൊഴിഞ്ഞ പറമ്പിലെ മരത്തില്‍ തൂങ്ങിമരിച്ചു. കുടുംബ പ്രശ്‌നമാണ് കാരണം. അമ്മയെ ആക്രമിക്കുന്നത് കണ്ട് തടയാന്‍ ശ്രമിച്ച മകന്‍ സനലിനും പരിക്കേറ്റു.

ഇന്ന് പുര്‍ച്ചെയോടെ ഇവരുടെ വീട്ടിലാണ് സംഭവം നടന്നത്. വാക്കുതര്‍ക്കമുണ്ടായതോടെ വീട്ടിലുണ്ടായിരുന്ന വെട്ടുകത്തി ഉപയോഗിച്ച് ചന്ദ്രന്‍ അംബികയെ വെട്ടിക്കൊല്ലുകയായിരുന്നു. കഴുത്തിന് പുറകിലാണ് വെട്ടേറ്റത്. അച്ഛനെ തടയാന്‍ ശ്രമിച്ചപ്പോഴാണ് മകന് വെട്ടേറ്റത്. സനലിന്റെ കഴുത്തിലാണ് പരിക്കേറ്റത്. സനലിനെ കളമശ്ശേരിയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.