ആഭ്യന്തരവകുപ്പിൽ പണി തുടങ്ങി; ഇടത് അനകൂല അസോസിയേഷൻ നേതാവ് തെറിച്ചു, പ്രത്യേക സ്ഥലംമാറ്റ ഉത്തരവിറക്കി ഡിജിപി
തിരുവനന്തപുരം: പൊലിസ് ഓഫീസേഴ്‌സ് അസോസിയേഷൻ നേതാക്കളെ സ്ഥലംമാറ്റി സംസ്ഥാന പൊലീസിൽ അഴിച്ചുപ്പണിക്ക് തുടക്കം കുറിച്ച് ആഭ്യന്തരവകുപ്പ്. പൊലസ് ഓഫീസേഴ്സ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്‍റിനെയും ജനറൽ സെക്രട്ടറിയെയും സ്ഥലമാറ്റി ഡിജിപി ഉത്തരവിറക്കി. 10 വർഷമായി യൂണിഫോമിടാതെ സെപെഷ്യൽ ബ്രാഞ്ചിൽ മാത്രം ജോലി ചെയ്തിരുന്ന നേതാക്കളെ ക്രമസമാധാന ചുമതലയിലേക്ക് മാറ്റി. സംസ്ഥാന പ്രസിഡന്‍റ് പ്രശാന്തിനെ ക്ലിഫ് ഹൗസിന്‍റെ സുരക്ഷകൂടി ഉൾപ്പെടുന്ന മ്യൂസിയം എസ്.എച്ച്.ഒ ആക്കിയാണ് നിയമിച്ചത്.. 10 വർഷമായി സ്പെഷ്യൽ ബ്രാഞ്ചിലായിരുന്നു ഇടത് സംഘടന നേതാവായ പ്രശാന്ത്. ജന.സെക്രട്ടറി സി ആർ ബിജുവിനെ കൊച്ചി സിറ്റിയിലേക്കും മാറ്റി ഡിജിപി ഇന്ന് പ്രത്യേക ഉത്തരവിറക്കുകയായിരുന്നു