'നീന്തി'പ്പോകുന്ന കാറുകൾ, സർവത്ര വെള്ളക്കെട്ട്, ഇങ്ങനെ പോയാൽ എന്താവും അവസ്ഥ; ബെംഗളൂരുവിലെ ദൃശ്യങ്ങൾ വൈറൽ

വെറും 20 മിനിറ്റ് പെയ്ത മഴയ്ക്കാണ് വാഹനങ്ങൾ നീന്തിപ്പോകുന്നത്. ഇതൊക്കെ ബെംഗളൂരുവിൽ മാത്രം നടക്കുന്ന കാര്യങ്ങളാണ്. എപ്പോഴാണ് ഇതിനൊരു മാറ്റം ഉണ്ടാവുക' എന്നാണ് വെള്ളത്തിലൂടെ നീങ്ങുന്ന വാഹനങ്ങളുടെ വീഡിയോ പങ്കുവെച്ചുകൊണ്ട് ഒരാൾ കുറിച്ചിരിക്കുന്നത്. വസന്ത് നഗറിലെ റോഡുകളിലൂടെ വെള്ളം ശക്തമായി കുത്തിയൊലിച്ചൊഴുകുന്ന കാഴ്ചകളും വീഡിയോയിൽ കാണാം. പലയിടങ്ങളിലും റോഡുകൾ തടാകങ്ങളായി മാറുന്ന കാഴ്ചകളും യാത്രക്കാർ പകർത്തി സോഷ്യൽ മീഡിയയിൽ പങ്കുവച്ചിട്ടുണ്ട്. കനത്ത മഴയ്ക്കൊപ്പം ട്രാഫിക് സിഗ്നലുകളുടെ ദൈർഘ്യം മനപ്പൂർവ്വം കൂട്ടുന്നത് ഗതാഗതക്കുരുക്ക് വർധിപ്പിക്കുന്നുവെന്നും ട്രാഫിക് ശരിയായ രീതിയിൽ കൈകാര്യം ചെയ്യപ്പെടുന്നില്ല എന്നും ാളുകൾ കുറ്റപ്പെടുത്തുന്നു.അതേസമയം, സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. ഒമ്പത് ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. മഴയ്ക്ക് പുറമെ ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുള്ളതായും കാലാവസ്ഥാ കേന്ദ്രം അറിയിച്ചിട്ടുണ്ട്
