‘കെ കരുണാകരനും സോണിയ ഗാന്ധിയും അകലാൻ കാരണം പത്മജയെ ചൊല്ലി’; കെ വി തോമസിന്റെ പുസ്തകം

‘കെ കരുണാകരനും സോണിയ ഗാന്ധിയും അകലാൻ കാരണം പത്മജയെ ചൊല്ലി’; കെ വി തോമസിന്റെ പുസ്തകം


കെ കരുണാകരനും സോണിയ ഗാന്ധിയും അകലാൻ കാരണം പത്മജ വേണുഗോപാലിനെ ചൊല്ലിയാണെന്ന് വെളിപ്പെടുത്തൽ. കുമ്പളങ്ങി മുതൽ ചെങ്കോട്ട വരെ എന്ന കെ വി തോമസിന്റെ പുസ്തകത്തിലാണ് തുറന്നുപറച്ചിൽ. പത്മജ വേണുഗോപാലിന് സീറ്റ് നിഷേധിച്ചതിനെ ചൊല്ലിയെന്നാണ് കെ വി തോമസിന്റെ വെളിപ്പെടുത്തൽ.

2001ൽ സീറ്റ് നിഷേധിച്ചതാണെന്നാണ് പുസ്തകത്തിൽ പറയുന്നത്. എന്നാൽ കെ വി തോമസിൻ്റെ പുസ്തകത്തിലുള്ള കാര്യങ്ങൾ തെറ്റാണെന്ന് തുറന്നടിച്ച് പത്മജാ ഗോപാൽ രംഗത്തെത്തി. കെ വി തോമസിനെ കുറിച്ച് എഴുതിയാൽ ആ പേന പോലും മോശമാകുമെന്നും പത്മജ വേണുഗോപാൽ പറഞ്ഞു. അതേസമയം നരസിംഹറാവുവും കരുണാകരനും അകലാൻ കാരണം കരുണാകരന്റെ പി വി എന്ന വിളി ആണെന്നും കെവിതോമസിന്റെ പുസ്തകത്തിൽ പറയുന്നു.

കെ മുരളീധരനെ കെപിസിസി അധ്യക്ഷൻ ആക്കാൻ സോണിയ ഗാന്ധിക്ക് താല്പര്യമുണ്ടായിരുന്നില്ല. യുഡിഎഫ് സർക്കാറിന്റെ സുഗമമായ നടത്തിപ്പിനുവേണ്ടി സമ്മതിക്കുകയായിരുന്നു. മന്ത്രിസഭാ യോഗത്തിന് മുൻപ് ഫയലുമായി മന്ത്രിമാർ കരുണാകരന്റെ വീട്ടിലെത്തുന്നതിനോട് താൻ യോജിച്ചിരുന്നില്ല. നരസിംഹറാവുവും കരുണാകരനും അകലാൻ കാരണം കരുണാകരന്റെ പി വി എന്ന വിളിയാണെന്നും കെ വി തോമസിന്റെ പുസ്തകത്തിൽ പറയുന്നു