പശ്ചിമേഷ്യൻ പ്രതിസന്ധി: അനാവശ്യ ചെലവുകൾ ഒഴിവാക്കണം; വീണ്ടും അഭ്യർത്ഥനയുമായി പ്രധാനമന്ത്രി

പശ്ചിമേഷ്യൻ പ്രതിസന്ധി: അനാവശ്യ ചെലവുകൾ ഒഴിവാക്കണം; വീണ്ടും അഭ്യർത്ഥനയുമായി പ്രധാനമന്ത്രി


ന്യൂഡൽഹി: പശ്ചിമേഷ്യയിലെ നിലവിലെ സംഘർഷസാഹചര്യങ്ങൾ ആഗോള സമ്പദ്‌വ്യവസ്ഥയെ ബാധിക്കുന്ന പശ്ചാത്തലത്തിൽ, അനാവശ്യമായ വിദേശനാണ്യ ചെലവുകൾ ഒഴിവാക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തെ ജനങ്ങളോട് വീണ്ടും അഭ്യർത്ഥിച്ചു (PM Modi Appeal West Asia Crisis). രണ്ടുദിവസത്തിനിടെ ഇത് രണ്ടാം തവണയാണ് പ്രധാനമന്ത്രി ഇത്തരമൊരു ആഹ്വാനം നടത്തുന്നത്.

ആഡംബരത്തിനായുള്ള വിദേശയാത്രകൾ താൽക്കാലികമായി മാറ്റിവെക്കണമെന്നും വിദേശനാണ്യം രാജ്യത്തിന് പുറത്തേക്ക് പോകുന്നത് കുറയ്ക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അടുത്ത ഒരു വർഷത്തേക്ക് സ്വർണ്ണം വാങ്ങുന്നത് ഒഴിവാക്കാൻ പ്രധാനമന്ത്രി അഭ്യർത്ഥിച്ചു. ഇന്ത്യ ഏറ്റവും കൂടുതൽ ഇറക്കുമതി ചെയ്യുന്ന വസ്തുക്കളിലൊന്നാണ് സ്വർണ്ണമെന്നത് വിദേശനാണ്യ ശേഖരത്തിന് വലിയ ബാധ്യതയാകുന്നുണ്ട്.

ഇന്ധന വില കുതിച്ചുയരാൻ സാധ്യതയുള്ളതിനാൽ ഇന്ധനം മിതമായി ഉപയോഗിക്കാനും പൊതുഗതാഗത സംവിധാനങ്ങൾ പ്രയോജനപ്പെടുത്താനും അദ്ദേഹം നിർദ്ദേശിച്ചു. ഇറക്കുമതി ചെയ്യുന്ന ആഡംബര വസ്തുക്കൾക്ക് പകരം സ്വദേശി ഉൽപ്പന്നങ്ങൾ തിരഞ്ഞെടുക്കാൻ അദ്ദേഹം ജനങ്ങളോട് ആവശ്യപ്പെട്ടു.

യുഎസ്-ഇറാൻ സംഘർഷം അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് ഓയിൽ വില വർധിപ്പിക്കാനും രൂപയുടെ മൂല്യത്തെ ബാധിക്കാനും സാധ്യതയുള്ളതിനാലാണ് ഈ മുൻകരുതൽ നടപടികൾ