
കണ്ണൂര്‍ :ഡിവൈഎഫ്‌ഐ നേതാവ് വികെ നിഷാദിന് വീണ്ടും പരോള്‍.ഭാര്യാ മാതാവിന്റെ അനാരോഗ്യം ചൂണ്ടിക്കാട്ടിയുളള അപേക്ഷയില്‍ ഹൈക്കോടതി അഞ്ചുദിവസത്തേക്ക് അടിയന്തര പരോള്‍ അനുവദിച്ചു.
പൊലീസിനെ ബോംബറിഞ്ഞ കേസിലാണ് നിഷാദ് ശിക്ഷിക്കപ്പെട്ടത്. ഷുക്കൂര്‍ വധക്കേസുമായി ബന്ധപ്പെട്ട സംഘര്‍ഷത്തില്‍ പയ്യന്നൂരില്‍ പൊലീസ് ഉദ്യോഗസ്ഥരെ ബോംബെറിഞ്ഞ് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ 20 വര്‍ഷം തടവുശിക്ഷ അനുഭവിച്ചു വരികയാണ് നിഷാദ്.
കഴിഞ്ഞ പരോള്‍ വേളയില്‍ വി കെ നിഷാദ് ചട്ടം ലംഘിച്ച് സിപിഎം പ്രതിഷേധ പ്രകടനത്തില്‍ പങ്കെടുത്തിരുന്നു.പരോള്‍ കാലത്ത് രാഷ്‌ട്രീയ പ്രവര്‍ത്തനങ്ങളില്‍ പങ്കെടുക്കരുതെന്നാണ് നിയമം. എന്നാല്‍ നിഷാദ് ഇത് ലംഘിച്ച് പയ്യന്നൂരില്‍ വി കുഞ്ഞിക്കൃഷ്ണനെതിരെ നടന്ന സിപിഎം പ്രതിഷേധത്തില്‍ സജീവമായി പങ്കെടുത്തു.
ജയിലില്‍ കിടന്ന് തദ്ദേശ തിരഞ്ഞെടുപ്പില്‍ മത്സരിച്ച നിഷാദ്, പയ്യന്നൂര്‍ നഗരസഭ കൗണ്‍സിലറായി വിജയിച്ചു.നവംബറിലാണ് ഇയാളെ കോടതി 20 വര്‍ഷം തടവിന് വിധിച്ചത്. ഡിസംബര്‍ 26 ന് ആണ് ആദ്യം പരോളില്‍ ജാമ്യത്തിലിറങ്ങിയത്
