ഓ​ടി​ക്കൊ​ണ്ടി​രു​ന്ന കാ​റി​ന് തീ​പി​ടി​ച്ച് ഗ​ർ​ഭി​ണി മ​രി​ച്ച സം​ഭ​വം: ഷോ​ർ​ട്ട് സ​ർ​ക്യൂ​ട്ട​ല്ല​ന്ന് മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പ്; ഇ​ന്ധ​ന ടാ​ങ്കി​ന് ചോ​ർ​ച്ച ഇ​ല്ലെ​ന്നും ക​ണ്ടെ​ത്തി

ഓ​ടി​ക്കൊ​ണ്ടി​രു​ന്ന കാ​റി​ന് തീ​പി​ടി​ച്ച് ഗ​ർ​ഭി​ണി മ​രി​ച്ച സം​ഭ​വം: ഷോ​ർ​ട്ട് സ​ർ​ക്യൂ​ട്ട​ല്ല​ന്ന് മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പ്; ഇ​ന്ധ​ന ടാ​ങ്കി​ന് ചോ​ർ​ച്ച ഇ​ല്ലെ​ന്നും ക​ണ്ടെ​ത്തി



കോ​ഴി​ക്കോ​ട്: ഓ​ടി​ക്കൊ​ണ്ടി​രു​ന്ന കാ​റി​ന് തീ​പി​ടി​ച്ച് ഗ​ർ​ഭി​ണി​യാ​യ യു​വ​തി മ​രി​ച്ച സം​ഭ​വ​ത്തി​ൽ ദു​രൂ​ഹ​ത​യേ​റു​ന്നു. ഷോ​ർ​ട്ട് സ​ർ​ക്യൂ​ട്ട് മൂ​ല​മ​ല്ല കാ​ർ ക്ത​തി​യ​തെ​ന്ന് മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പ് വ്യ​ക്ത​മാ​ക്കി. വ​യ​റിം​ഗി​നും ത​ക​രാ​ർ ക​ണ്ടെ​ത്താ​നാ​യി​ല്ല. ഇ​ന്ധ​ന ടാ​ങ്കി​ന് ചോ​ർ​ച്ച ഇ​ല്ലെ​ന്നും ക​ണ്ടെ​ത്തി.

കാ​റി​ന്‍റെ പി​ന്നി​ൽ നി​ന്നാ​ണ് തീ ​പ​ട​ർ​ന്ന​ത്. മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പി​ന് പു​റ​മെ ഫോ​റ​ൻ​സി​ക് സം​ഘ​വും സം​ഭ​വ​സ്ഥ​ല​ത്തും വാ​ഹ​ന​ത്തി​ലും വി​ശ​ദ​മാ​യ പ​രി​ശോ​ധ​ന ന​ട​ത്തി​വ​രി​ക​യാ​ണ്.

ഫോ​റ​ൻ​സി​ക് റി​പ്പോ​ർ​ട്ട് കൂ​ടി പു​റ​ത്തു​വ​ന്ന ശേ​ഷ​മേ അ​പ​ക​ട കാ​ര​ണം വ്യ​ക്ത​മാ​കൂ. അ​തേ​സ​മ​യം സം​ഭ​വ​ത്തി​ൽ പോ​ലീ​സ് അ​ന്വേ​ഷ​ണ​വും പു​രോ​ഗ​മി​ക്കു​ക​യാ​ണ്. ക​ഴി​ഞ്ഞ ദി​വ​സം പേ​രാ​മ്പ്ര ചെ​റു​വ​ണ്ണൂ​രി​ല്‍ വ​ച്ചു​ണ്ടാ​യ സം​ഭ​വ​ത്തി​ൽ ക​ക്ക​റ​മു​ക്ക് സ്വ​ദേ​ശി സോ​ന​യാ​ണ് മ​രി​ച്ച​ത്.

അ​പ​ക​ട​ത്തി​ൽ ഗു​രു​ത​ര​മാ​യി പൊ​ള്ള​ലേ​റ്റ സോ​ന​യു​ടെ ഭ​ർ​ത്താ​വ് ലാ​ലു ചി​കി​ത്സ​യി​ൽ ക​ഴി​യു​ക​യാ​ണ്. ഇ​രു​വ​രും ആ​ശു​പ​ത്രി​യി​ല്‍ നി​ന്ന് വീ​ട്ടി​ലേ​ക്കു​വ​രു​ന്ന വ​ഴി​യാ​ണ് ദാ​രു​ണ സം​ഭ​വ​മു​ണ്ടാ​യത്