വ്യാപാരി വ്യവസായികള്‍ ചെയ്യേണ്ട കച്ചവടങ്ങള്‍ ബാങ്കുകളും സ്‌കൂളുകളും ഏറ്റെടുക്കുന്നതില്‍ പ്രതിഷേധം

വ്യാപാരി വ്യവസായികള്‍ ചെയ്യേണ്ട കച്ചവടങ്ങള്‍ ബാങ്കുകളും സ്‌കൂളുകളും ഏറ്റെടുക്കുന്നതില്‍ പ്രതിഷേധം

പേരാവൂര്‍:കഴിഞ്ഞ കുറെ കാലങ്ങളായി മെയ് മാസത്തില്‍ ലഭിക്കുന്ന കച്ചവടമാണ് വ്യാപാര സമൂഹത്തെ നിലനിര്‍ത്തുന്നത് .സ്‌കൂള്‍ തുറക്കലിന്റെ ആവേശത്തില്‍ പുസ്തകങ്ങള്‍ മുതല്‍ ബാഗും കുടയും യൂണിഫോമിനോടൊപ്പം വില്‍പന നടത്തുവാന്‍ മെയ് മാസം വരെയുള്ള കാത്തിരിപ്പാണ് സാധാരണ ഗതിയില്‍ സംഭവിക്കുന്നത്.ഇന്ന് കാലം മാറി സ്‌കൂളുകളും സഹകരണ ബാങ്കുകളും ഈ കച്ചവടം പൂര്‍ണ്ണമായും ഏറ്റെടുത്തിരിക്കുകയാണ്.യൂണിഫോമുകള്‍ കഴിഞ്ഞ കുറേകാലമായി ടെക്‌സ്റ്റ് ബുക്കുകളോടൊപ്പം ഗവണ്‍മെന്റാണ് സ്‌പോണ്‍സര്‍ ചെയ്യുന്നത്.ബാക്കി വരുന്ന പേന കുട,പെന്‍സില്‍ റബര്‍ വരെയുള്ള ചെറിയ സാധനങ്ങള്‍ വരെ സ്‌കൂള്‍ സ്റ്റോറുകള്‍ എന്ന ഓമന പേരില്‍ അതാത് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ വില്‍പന നടത്തുകയാണ്.മറ്റൊരാളുടെ ജീവിതോപാധിയായ തൊഴിലിലേക്കുള്ള കൈ കടത്തിനപ്പുറം നിസഹായരായ വ്യാപാരികളുടെ ഉപജീവനം തകര്‍ക്കുന്ന രീതിയാണ് ഇവര്‍ സ്വീകരിക്കുന്നത്. കച്ചവടം ചെയ്യാന്‍ സാധാരണ ഗതിയില്‍ ലൈസന്‍സ് ആവശ്യമാണെങ്കിലും അവരെല്ലാം സമൂഹത്തില്‍ ഉന്നത സ്ഥാനീയരായത് കൊണ്ട് അവര്‍ക്ക് അതൊന്നും ബാധകമല്ല.ഇതിനെതിരെ പ്രതിധേഷിക്കാനും ഇത്തരം കച്ചവടം നടത്തുന്ന സ്‌കൂളില്‍ കുട്ടികളെ ചേര്‍ക്കാതിരിക്കാനും ഉള്ള പ്രചരണം നടത്തുവാനും പേരാവൂരിലെ കേരള വ്യാപാരി വ്യവസായി ഏകോപന സമിതി തീരുമാനിച്ചു.യോഗത്തില്‍ കെ കെ രാമചന്ദ്രന്‍ അധ്യക്ഷത വഹിച്ചു.എസ് ബഷീര്‍ ,സുനിത് ഫിലിപ്പ്,ദീപ രാജന്‍,സോയ സുരേന്ദ്രന്‍,വി കെ വിനേശന്‍,രാജന്‍ വി സാഗര്‍ എന്നിവര്‍ സംസാരിച്ചു