വിഡി സതീശന്‍ സർക്കാരിലെ മന്ത്രിമാര്‍ക്ക് വകുപ്പുകളായി

വിഡി സതീശന്‍ സർക്കാരിലെ മന്ത്രിമാര്‍ക്ക് വകുപ്പുകളായി; മന്ത്രിമാരും വകുപ്പുകളും അറിയാം



തിരുവനന്തപുരം: കേരളത്തിലെ വിഡി സതീശന്‍ മന്ത്രിസഭയിലെ മന്ത്രിമാര്‍ക്ക് വകുപ്പുകളായി. മുഖ്യമന്ത്രി വിഡി സതീശന്‍ ധനവകുപ്പിന് പുറമേ തുറമുഖ നിയമവകുപ്പുകളും ലഭിച്ചു. രമേശ് ചെന്നിത്തല ആഭ്യന്തര വകുപ്പിന് പുറമേ ജയില്‍, കയര്‍ വകുപ്പുകളും കൈകാര്യം ചെയ്യും. സണ്ണി ജോസഫിന് വൈദ്യുതി വൈകുപ്പിന് പുറമേ പരിസ്ഥിതി-പാര്‍ലമെന്ററികാര്യ വകുപ്പുകളും ലഭിക്കും.

മന്ത്രിമാരും വകുപ്പുകളും

1 വി. ഡി. സതീശന്‍- ധനകാര്യം, നാഷണല്‍ സേവിങ്‌സ്, സ്റ്റോഴ്‌സ് പര്‍ച്ചേസ്, കൊമേഴ്‌സ്യല്‍ ടാക്‌സ്, അഗ്രിക്കള്‍ച്ചറല്‍ ഇന്‍കം ടാക്‌സ്, ട്രഷറികള്‍, ലോട്ടറി, സ്റ്റേറ്റ് ഓഡിറ്റ്, കേരള സ്റ്റേറ്റ് ഫിനാന്‍ഷ്യല്‍ എന്റര്‍പ്രൈസസ് , സ്റ്റേറ്റ് ഇന്‍ഷുറന്‍സ്, കേരള ഫിനാന്‍ഷ്യല്‍ കോര്‍പ്പറേഷന്‍ (KFC), സ്റ്റാമ്പ് ആന്‍ഡ് സ്റ്റാമ്പ് ഡ്യൂട്ടീസ്, നിയമം, പ്ലാനിങ് ആന്‍ഡ് ഇക്കണോമിക് അഫയേഴ്‌സ്, ജനറല്‍ അഡ്മിനിസ്‌ട്രേഷന്‍, ഓള്‍ ഇന്ത്യ സര്‍വീസസ്, സയന്‍സ് ആന്‍ഡ് ടെക്‌നോളജി, മലിനീകരണ നിയന്ത്രണം (Pollution Control), സയന്റിഫിക് ഇന്‍സ്റ്റിറ്റ്യൂട്ടുകള്‍, പേഴ്‌സണല്‍ ആന്‍ഡ് അഡ്മിനിസ്‌ട്രേഷന്‍ റിഫോംസ്, ഇലക്ഷന്‍, ഇന്റഗ്രേഷന്‍, തുറമുഖങ്ങള്‍ (Ports), സൈനിക ക്ഷേമം (Sainik Welfare), ദുരിതാശ്വാസം (Distress Relief), സ്റ്റേറ്റ് ഹോസ്പിറ്റാലിറ്റി, അഡ്മിനിസ്‌ട്രേഷന്‍ ഓഫ് സിവില്‍ & ക്രിമിനല്‍ ജസ്റ്റിസ്, എയര്‍പോര്‍ട്ടുകള്‍, മെട്രോ റെയില്‍, അന്തര്‍ സംസ്ഥാന നദീജലം (Inter-State River Waters), തീരദേശ ഷിപ്പിങ് ആന്‍ഡ് ഉള്‍നാടന്‍ ജലഗതാഗതം, കേരള സ്റ്റേറ്റ് ഇന്‍ലാന്‍ഡ് നാവിഗേഷന്‍ കോര്‍പ്പറേഷന്‍, ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് പബ്ലിക് റിലേഷന്‍സ് (I&PR), പ്രിന്റിങ് ആന്‍ഡ് സ്റ്റേഷനറി, ന്യൂനപക്ഷ ക്ഷേമം, മറ്റെവിടെയും പരാമര്‍ശിക്കാത്ത എല്ലാ പ്രധാന നയപരമായ കാര്യങ്ങളും വിഷയങ്ങളും.

2 രമേശ് ചെന്നിത്തല- ആഭ്യന്തരം, വിജിലന്‍സ്, ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ സര്‍വീസസ്, ജയിലുകള്‍, കയര്‍.

3 സണ്ണി ജോസഫ്- പരിസ്ഥിതി, പാര്‍ലമെന്ററി കാര്യങ്ങള്‍

4 കെ. മുരളീധരന്‍- ആരോഗ്യം, മെഡിക്കല്‍ വിദ്യാഭ്യാസം, മെഡിക്കല്‍ യൂണിവേഴ്‌സിറ്റി, തദ്ദേശീയ മരുന്ന് (Indigenous Medicine), ആയുഷ് (Ayush) ആന്‍ഡ് ഡ്രഗ് കണ്‍ട്രോള്‍, ഭക്ഷ്യസുരക്ഷ, ദേവസ്വം.

5 എ. പി. അനില്‍കുമാര്‍- ഭൂരേഖയും റവന്യൂവും (Land and Revenue), സര്‍വേ ആന്‍ഡ് ലാന്‍ഡ് റെക്കോര്‍ഡ്‌സ്, ഭൂപരിഷ്‌കരണം (Land Reforms).

6 പി. സി. വിഷ്ണുനാഥ്- ടൂറിസം, സാംസ്‌കാരികം, കെ.എസ്.എഫ്.ഡി.സി (KSFDC), ചലച്ചിത്ര അക്കാദമി, സാംസ്‌കാരിക പ്രവര്‍ത്തക ക്ഷേമനിധി ബോര്‍ഡ്.

7 എം. ലിജു- സഹകരണം, എക്‌സൈസ്.

8 റോജി എം. ജോണ്‍- കോളേജ് വിദ്യാഭ്യാസം, സാങ്കേതിക വിദ്യാഭ്യാസം, സര്‍വ്വകലാശാലകള്‍ (അഗ്രിക്കള്‍ച്ചര്‍, വെറ്ററിനറി, ഫിഷറീസ്, മെഡിക്കല്‍, ഡിജിറ്റല്‍ സര്‍വ്വകലാശാലകള്‍ ഒഴികെ), പ്രവേശന പരീക്ഷ (Entrance Examination), നാഷണല്‍ കേഡറ്റ് കോര്‍പ്‌സ് (NCC), അസാപ് (ASAP).

9 ടി. സിദ്ധിഖ് കൃഷി – മണ്ണ് സര്‍വേ & മണ്ണുസംരക്ഷണം, കേരള കാര്‍ഷിക സര്‍വ്വകലാശാല, വെയര്‍ഹൗസിങ് കോര്‍പ്പറേഷന്‍.

10. കെ. എ. തുളസി- പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗ ക്ഷേമം. 1

11. ബിന്ദു കൃഷ്ണ – തൊഴില്‍, ക്ഷീരവികസനം & മില്‍ക്ക് കോ-ഓപ്പറേറ്റീവുകള്‍, വനിതാ-ശിശു സംരക്ഷണം.

12. ഒ. ജെ. ജനീഷ് – കായികം, യുവജനക്ഷേമം, മൃഗശാല (Zoo), മ്യൂസിയം, രജിസ്‌ട്രേഷന്‍, പുരാവസ്തു വകുപ്പ് (Archaeology), ആര്‍ക്കൈവ്‌സ്.

13. പി. കെ. കുഞ്ഞാലിക്കുട്ടി – വ്യവസായവും വാണിജ്യവും, ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി (IT), ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (AI), സ്റ്റാര്‍ട്ടപ്പുകള്‍, മൈനിങ് ആന്‍ഡ് ജിയോളജി, കൈത്തറി & ടെക്‌സ്‌റ്റൈല്‍സ്.

14. എന്‍. ഷംസുദ്ദീന്‍ – പൊതുവിദ്യാഭ്യാസം, സാക്ഷരതാ പ്രസ്ഥാനം, ഹജ്ജ്, വഖഫ് & ന്യൂനപക്ഷ വികസനം.

15. കെ. എം. ഷാജി – പഞ്ചായത്ത്, മുനിസിപ്പാലിറ്റി, കോര്‍പ്പറേഷന്‍, ടൗണ്‍ പ്ലാനിങ്, ഗ്രാമീണ വികസനം, പ്രാദേശിക വികസന അതോറിറ്റികള്‍, കില (KILA).

16. പി. കെ. ബഷീര്‍ – പൊതുമരാമത്ത് വകുപ്പ് (PWD).

17. വി. ഇ. അബ്ദുള്‍ ഗഫൂര്‍ – ഫിഷറീസ് ഹാര്‍ബര്‍ എഞ്ചിനീയറിങ്, സാമൂഹ്യനീതി.

18. മോന്‍സ് ജോസഫ് – ജലസേചനം (Irrigation), കാഡ (CADA), ഭൂഗര്‍ഭജല വകുപ്പ്, ജലവിതരണം & ശുചിത്വം (Water Supply & Sanitation), ഭവന നിര്‍മ്മാണം (Housing).

19. അനൂപ് ജേക്കബ് – ഭക്ഷ്യ-സിവില്‍ സപ്ലൈസ്, ഉപഭോക്തൃ കാര്യങ്ങള്‍ (Consumer Affairs), ലീഗല്‍ മെട്രോളജി.

20. ഷിബു ബേബി ജോണ്‍ – വനം-വന്യജീവി സംരക്ഷണം, നൈപുണ്യ വികസനം (Skill Development – KASE).

21. സി. പി. ജോണ്‍ – റോഡ് ഗതാഗതം, മോട്ടോര്‍ വാഹനങ്ങള്‍, ജലഗതാഗതം (Water Transport).