കാര്യമ്പാടിയിൽ കാറുകൾ കൂട്ടിയിടിച്ച് അപകടം: നിരവധി പേർക്ക് പരിക്ക്

കാര്യമ്പാടിയിൽ കാറുകൾ കൂട്ടിയിടിച്ച് അപകടം: നിരവധി പേർക്ക് പരിക്ക് 


 കാര്യമ്പാടി: കാര്യമ്പാടിയിൽ രണ്ട് കാറുകൾ തമ്മിൽ കൂട്ടിയിടിച്ച് നിരവധി പേർക്ക് പരിക്കേറ്റു.ഇന്നലെ രാത്രിയോടെയാണ് സംഭവം.പരിക്കേറ്റവരെ മീനങ്ങാടിയിലെ ആശുപത്രിയിലും കൽപ്പറ്റ ഫാത്തിമ ആശുപത്രിയിലുമായി പ്രവേശിപ്പിച്ചു. നീലേശ്വരം സ്വദേശികൾക്കാണ് അപകടത്തിൽ പരിക്കേറ്റതെന്നാണ് പ്രാഥമിക വിവരം. പരിക്കേറ്റവരിൽ അഞ്ചോളം പേർ മീനങ്ങാടിയിലും മറ്റുള്ളവർ ഫാത്തിമ ആശുപത്രിയിലുമാണ് ചികിത്സയിലുള്ളത്