ബിനീഷ് കോടിയേരി പാർട്ടിക്ക് പുറത്ത് തന്നെ ;അംഗത്വം പുതുക്കി നൽകേണ്ടെന്ന് എം വി ഗോവിന്ദൻ


ബിനീഷ് കോടിയേരി പാർട്ടിക്ക് പുറത്ത് തന്നെ ;അംഗത്വം പുതുക്കി നൽകേണ്ടെന്ന് എം വി ഗോവിന്ദൻ


ബിനീഷ് കോടിയേരിയുടെ അംഗത്വം പുതുക്കാതെ സിപിഎം. അംഗത്വം പുതുക്കണമെന്ന അപേക്ഷ നിരസിച്ചത് നാല് തവണയാണ് . 2020ലാണ് അംഗത്വം മരവിപ്പിച്ചത്. ലഹരിക്കേസിൽ കരുങ്ങിയപ്പോൾ ആണ് അംഗത്വം മരവിപ്പിച്ചത്. 2023 ൽ കേസിൽ നിന്ന് പൂർണ്ണമായും കുറ്റവിമുക്തനായിരുന്നു. അംഗത്വം പുതുക്കാൻ നാലുതവണ അപേക്ഷ നൽകിയെങ്കിലും സിപിഎം സംസ്ഥാന നേതൃത്വം തുടർച്ചയായി നിരസിക്കുകയായിരുന്നു.

2001 മുതൽ 2020 വരെ പാർട്ടി അംഗമായിരുന്നു. തിരുവനന്തപുരം ഡി സി ബ്രാഞ്ച് അംഗമായിരുന്നു ബിനീഷ് കോടിയേരി.

ബിനീഷ് കോടിയേരിക്ക് പാർട്ടി അംഗത്വം നൽകുന്നത് പാർട്ടി സംസ്ഥാന നേതൃത്വം പരിശോധിച്ചിട്ട് മതിയെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. ബിനീഷ് കോടിയേരിക്ക് അംഗത്വം നൽകാത്തത് സംബന്ധിച്ച വിമർശനങ്ങൾക്ക് മറുപടിയായാണ് ഗോവിന്ദൻെറ പ്രതികരണം.
ബിനീഷിന് അംഗത്വം നൽകണമെന്ന് പറയുന്നവർ ഫലം വന്നശേഷം അദ്ദേഹമിട്ട കുറിപ്പ് ശ്രദ്ധിച്ചിരുന്നോ. അതുകൂടിയെല്ലാം നോക്കിയിട്ട് വേണം അംഗത്വംനൽകണമെന്ന് ആവശ്യപ്പെടാനെന്നും ഗോവിന്ദൻ തിരുവനന്തപുരം ജില്ലാ കമ്മിറ്റിയിൽ വിമർശിച്ചു