മകന്റെ വിവാഹ ചടങ്ങില്‍ പങ്കെടുക്കാൻ ഏറെ ആഗ്രഹത്തോടെ മസ്കറ്റിലെത്തി; പിന്നാലെ അപ്രതീക്ഷിത വിയോഗം; അസുഖം ബാധിച്ച്‌ കണ്ണൂര്‍ സ്വദേശി മരണപ്പെട്ടു

മകന്റെ വിവാഹ ചടങ്ങില്‍ പങ്കെടുക്കാൻ ഏറെ ആഗ്രഹത്തോടെ മസ്കറ്റിലെത്തി; പിന്നാലെ അപ്രതീക്ഷിത വിയോഗം; അസുഖം ബാധിച്ച്‌ കണ്ണൂര്‍ സ്വദേശി മരണപ്പെട്ടു

മസ്കറ്റ്: മകന്‍റെ വിവാഹ ചടങ്ങില്‍ പങ്കെടുക്കാൻ മസ്കറ്റില്‍ എത്തിയ മലയാളി അന്തരിച്ചു. കണ്ണൂർ തളിപ്പറമ്പ് കാക്കത്തോട് സ്വദേശി മഹ്മൂദ് എം പി (62) ആണ് മരിച്ചത്.

മകന്റെ വിവാഹ ചടങ്ങുകള്‍ മസ്കറ്റിലെ അല്‍ഖുവൈറില്‍ വെള്ളിയാഴ്ച നിശ്ചയിച്ചിരുന്നു. ഇതിനിടെയാണ് പിതാവിന്‍റെ അപ്രതീക്ഷിത വിയോഗം.

ഖുറമിലെ പെർഫ്യൂം ഷോപ്പിലെ മാനേജരായ മകൻ മാസിൻ മഹ്മൂദിന്റെ വിവാഹ ചടങ്ങില്‍ പങ്കെടുക്കുന്നതിനാണ് മഹ്മൂദും ഭാര്യ റഹ്മത്തും മക്കളായ മെഹ്‌റ, മാജിദ എന്നിവർ ഏതാനും ദിവസം മുമ്പ് മസ്കറ്റില്‍ എത്തിയത്. കിഡ്‌നി സംബന്ധമായ അസുഖത്തെ തുടർന്ന് മഹ്മൂദ് നാട്ടില്‍ ചികിത്സയില്‍ കഴിയുകയായിരുന്നു.