കെപിസിസി അധ്യക്ഷൻ ആദ്യമായി മന്ത്രിസഭയിലേക്ക്, സണ്ണി ജോസഫ് സത്യപ്രതിജ്ഞ ചെയ്തു


കെപിസിസി അധ്യക്ഷൻ ആദ്യമായി മന്ത്രിസഭയിലേക്ക്, സണ്ണി ജോസഫ് സത്യപ്രതിജ്ഞ ചെയ്തു




തിരുവനന്തപുരം: കേരള രാഷ്ട്രീയത്തിൽ അപൂർവ്വ ചരിത്രം കുറിച്ച് കെ.പി.സി.സി അധ്യക്ഷൻ സണ്ണി ജോസഫ് വി.ഡി. സതീശൻ മന്ത്രിസഭയിൽ അംഗമായി ദൈവനാമത്തിൽ

സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. പാർട്ടിയുടെ സംസ്ഥാന അമരക്കാരൻ തന്നെ നേരിട്ട് മന്ത്രിസഭയുടെ ഭാഗമാകുന്നു എന്ന സവിശേഷതയോടെയാണ് സണ്ണി ജോസഫ് ഗവർണർ മുൻപാകെ പ്രതിജ്ഞ ചൊല്ലിയത്.

ദീർഘകാലത്തെ പാർലമെന്ററി-സംഘടനാ പരിചയമുണ്ടെങ്കിലും സണ്ണി ജോസഫിനെ തേടി മന്ത്രി പദവി എത്തുന്നത് ഇതാദ്യമായാണ്. തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ നടന്ന പ്രൗഢഗംഭീരമായ ചടങ്ങിൽ സണ്ണി ജോസഫിന്റെ പേര് പ്രഖ്യാപിച്ചപ്പോൾ വലിയ ഹർഷാരവത്തോടെയാണ് യു.ഡി.എഫ് പ്രവർത്തകർ അത് വരവേറ്റത്. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി തുടങ്ങിയ ദേശീയ നേതാക്കളുടെ സാന്നിധ്യത്തിലായിരുന്നു ഈ ചരിത്ര മുഹൂർത്തം