വെ​ള്ളാ​പ്പ​ള്ളി​യെ ചു​മ​ന്ന​തും പി​ണ​റാ​യി​യു​ടെ പ​രു​ക്ക​ൻ സ്വ​ഭാ​വ​വും വ​ന്‍ തി​രി​ച്ച​ടി​യാ​യെ​ന്ന് ചേ​ര്‍​ത്ത​ല ഏ​രി​യാ ക​മ്മ​റ്റി

വെ​ള്ളാ​പ്പ​ള്ളി​യെ ചു​മ​ന്ന​തും പി​ണ​റാ​യി​യു​ടെ പ​രു​ക്ക​ൻ സ്വ​ഭാ​വ​വും വ​ന്‍ തി​രി​ച്ച​ടി​യാ​യെ​ന്ന് ചേ​ര്‍​ത്ത​ല ഏ​രി​യാ ക​മ്മ​റ്റി



ചേ​ര്‍​ത്ത​ല; എ​സ്എ​ന്‍​ഡി​പി യോഗം ജ​ന​റ​ല്‍​ സെ​ക്ര​ട്ട​റി വെ​ള്ള​ാപ്പ​ള്ളി ന​ടേ​ശ​നെ ചു​മ​ന്നു ന​ട​ന്ന​താ​ണ് സം​സ്ഥാ​ന​ത്തെ വ​ലി​യ തി​രി​ച്ച​ടി​ക്കു കാ​ര​ണ​മെ​ന്നു സിപിഎം ​ചേ​ര്‍​ത്ത​ല ഏ​രി​യാ ക​മ്മി​റ്റി യോ​ഗ​ത്തി​ല്‍ വി​മ​ര്‍​ശ​നം. വെ​ള്ളാ​പ്പ​ള്ളി​യു​മാ​യി അ​ടു​ത്ത​തോ​ടെ ന്യൂ​ന​പ​ക്ഷം ഇ​ട​തു​പ​ക്ഷ​ത്തെ ശ​ത്രു​പ​ക്ഷ​ത്താ​യി ക​ണ്ടു. ഇ​തി​നൊ​പ്പം പ​ല​യി​ട​ത്തും പ​ര​മ്പ​രാ​ഗ​ത ഈ​ഴ​വ​വോ​ട്ടു​ക​ളും ചോ​ര്‍​ന്നു​വെ​ന്നും വി​മ​ര്‍​ശ​ന​മു​ണ്ടാ​യി.

ജി​ല്ലാ നേ​തൃ​ത്വം വെ​ള്ളാ​പ്പ​ള്ളി​ക്കു കു​ടപി​ടി​ക്കു​ന്ന സ​മീ​പ​ന​മാ​ണ് സ്വീ​ക​രി​ച്ച​ത്. എ​തി​ര്‍​പ്പു​യ​ര്‍​ത്തി​യ​ത് എ.​എം. ആ​രി​ഫ് മാ​ത്ര​മാ​യി​രു​ന്നു.കേ​ര​ളം വി​ക​സി​ക്ക​ണ​മെ​ന്നാ​ഗ്ര​ഹി​ച്ച വി​ക​സ​ന​നാ​യ​ക​ന്‍ ത​ന്നെ​യാ​ണ് പി​ണ​റാ​യി വി​ജ​യ​നെ​ങ്കി​ലും പ​രു​ക്ക​ന്‍ സ്വ​ഭാ​വം തി​രി​ച്ച​ടി​യാ​യി. എ​ല്ലാം പി​ണ​റാ​യി​യെ​ന്ന നി​ല​യി​ലാ​യി കാ​ര്യ​ങ്ങ​ള്‍. ഇ​തു ജ​ന​ങ്ങ​ളി​ല്‍ വെ​റു​പ്പി​നി​ട​യാ​ക്കി.

പാ​ര്‍​ട്ടി സെ​ക്ര​ട്ട​റി​യു​ടെ ഭാ​ര്യ ആ​രാ​യി​രു​ന്നാ​ലും മ​ത്സ​രി​പ്പി​ച്ച​ത് മോ​ശം സ​ന്ദേ​ശം ന​ല്‍​കി. ജ​ന​ങ്ങ​ളെ ആ​ക​ര്‍​ഷി​ക്കാ​ന​ല്ല മ​റി​ച്ച് എ​തി​രാ​ക്കു​ന്ന​താ​യി​രു​ന്നു സം​സ്ഥാ​ന സെ​ക്ര​ട്ട​റി​യു​ടെ വാ​ക്കു​ക​ള്‍. അ​ധി​കാ​ര​ത്തോ​ട് ആ​ര്‍​ത്തി​യു​ള്ള നെ​റി​കേ​ടി​ന്‍റെ ആ​ള്‍​രൂ​പ​മാ​യ ജി. ​സു​ധാ​ക​ര​നെ​തി​രേ നേ​ര​ത്തെത​ന്നെ ന​ട​പ​ടി​യെ​ടു​ക്ക​ണ​മാ​യി​രു​ന്നു.

വ​ലി​യ ക​മ്മ്യൂ​ണി​സ്റ്റ് മൂ​ല്യ​മു​ള്ള പ്രാ​ദേ​ശി​ക നേ​താ​ക്ക​ളെ മ​റ്റു​ള്ള​വ​രെ മു​ന്‍​നി​ര്‍​ത്തി വെ​ട്ടി​നി​ര​ത്തി​യ ആ​ളാ​ണ് ആ​ദ​ര്‍​ശം വി​ള​മ്പു​ന്ന​ത്. അ​ധി​കാ​ര​ത്തി​നുവേ​ണ്ടി ആ​രെ​യും ഒ​റ്റു​മെ​ന്നും ജി. ​സു​ധാ​ക​ര​ന്‍ തെ​ളി​യി​ച്ചു.ജി​ല്ലാ നേ​തൃ​ത്വ​ത്തി​നെ​തി​രെ​യും ക​മ്മി​റ്റി​യി​ല്‍ രൂ​ക്ഷവി​മ​ര്‍​ശ​നം ഉ​യ​ര്‍​ന്നു.തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ ജ​യി​ക്ക​ണ​മെ​ന്ന് ജി​ല്ലാ നേ​തൃ​ത്വ​ത്തി​നു ഒ​രു താ​ത്പ​ര്യ​വു​മി​ല്ലാ​യി​രു​ന്നു. സ്ഥാ​നാ​ര്‍​ഥി​ത്വം സം​സ്ഥാ​ന നേ​തൃ​ത്വം ത​ട്ടിക്ക​ള​ഞ്ഞ​തി​നാ​ല്‍ ജി​ല്ലാ നേ​തൃ​ത്വം ഒ​ന്നി​ലും ഇ​ട​പെ​ട്ടി​ല്ല.

അ​രൂ​രി​ല്‍ സ്ഥാ​നാ​ര്‍​ഥി നി​ര്‍​ണ​യം പാ​ളി. എ.​എം. ആ​രി​ഫോ തോ​മ​സ് ഐ​സ​ക്കോ മ​ത്സ​രി​ച്ചാ​ല്‍ വി​ജ​യ​മു​റ​പ്പാ​യി​രു​ന്നു​വെ​ന്നും അ​ഭി​പ്രാ​യം ഉ​യ​ര്‍​ന്നു.സം​സ്ഥാ​ന ക​മ്മി​റ്റി​യം​ഗം ജി. ​സോ​മ​പ്ര​സാ​ദ്, ജി​ല്ലാ സെ​ക്ര​ട്ടേ​റി​യ​റ്റം​ഗം എ.​എം. ആ​രി​ഫ്, സെ​ക്ര​ട്ട​റി ബി. ​വി​നോ​ദ് തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു