മന്ത്രിസ്ഥാനത്തേക്കായി ഐ സി ബാലകൃഷ്ണനും ടി സിദ്ധിഖും പരിഗണനയിൽ; ഹൈക്കമാൻഡ് തീരുമാനിക്കും

മന്ത്രിസ്ഥാനത്തേക്കായി ഐ സി ബാലകൃഷ്ണനും ടി സിദ്ധിഖും പരിഗണനയിൽ; ഹൈക്കമാൻഡ് തീരുമാനിക്കും



വയനാട്ടിൽ നിന്നുള്ള മന്ത്രിയെ ഹൈക്കമാൻഡ് തീരുമാനിക്കും. ഐ സി ബാലകൃഷ്ണനും ടി സിദ്ധിഖും പരിഗണനയിലുള്ളത് കൊണ്ടാണ് ഹൈക്കമാൻഡിലേക്ക് വിട്ടത്. പ്രിയങ്ക ഗാന്ധി  നിർദ്ദേശിച്ചത് ഐ സി ബാലകൃഷ്ണനെയായിരുന്നു. ഇതിന് പിന്നാലെയാണ് ഹൈക്കമാൻഡിന് വിട്ടത്.

തർക്കം തുടരുന്ന പശ്ചാത്തലത്തിൽ തീരുമാനമെടുക്കാണ ഹൈക്കമാൻഡിന് വിടുകയായിരുന്നു. മന്ത്രി സ്ഥാനത്തേക്കായി ടി സിദ്ധിഖ് സമ്മർദ്ദം ചെലുത്തിയിരുന്നു. എ കെ ആന്റണിയുമായി സിദ്ധിഖ് കൂടിക്കാഴ്ച നടത്തി. മന്ത്രിസ്ഥാനത്തേക്കുള്ള സാധ്യത മങ്ങുന്ന സാഹചര്യത്തിലാണ് കൂടിക്കാഴ്ച നടത്തിയത്.


അതേസമയം, നിയുക്ത മുഖ്യമന്ത്രിയെ സന്ദർശിച്ച ശിവഗിരി മഠം പ്രതിനിധികൾ മന്ത്രിസഭാ രൂപീകരണത്തിൽ കൃത്യമായ നിർദ്ദേശങ്ങൾ മുന്നോട്ട് വെച്ചു. ശ്രീനാരായണ പ്രസ്ഥാനങ്ങളുമായി ബന്ധപ്പെട്ട് വിജയിച്ച ഒൻപത് പേരിൽ ആറ് പേരെയെങ്കിലും അല്ലെങ്കിൽ യോഗ്യരായ മൂന്നോ നാലോ പേരെ മന്ത്രിമാരാക്കണമെന്ന് മഠം ആവശ്യപ്പെട്ടു. കൂടാതെ, കേരളത്തിലെ 42-ഓളം വരുന്ന പിന്നോക്ക വിഭാഗങ്ങളുടെ പുരോഗതിക്കായി ഒരു പിന്നോക്ക സമുദായ ക്ഷേമ വകുപ്പ് മന്ത്രി ഉണ്ടാകണമെന്നും നിയുക്ത മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടുവന്ന് ശിവഗിരി മഠാധിപതി പറഞ്ഞു.