തിരുവനന്തപുരം: കേരള മുഖ്യമന്ത്രിയെ കണ്ടെത്തുന്നതിൽ വീണ്ടും കാലതാമസം നേരിടും.സംസ്ഥാന കോൺഗ്രസിലെ പോര് അടങ്ങിയ ശേഷം മാത്രമേ പ്രഖ്യാപനമുള്ളൂ എന്ന് ഹൈക്കമാൻഡിൽ ധാരണ.
അച്ചടക്ക ലംഘനം നടക്കുന്നുണ്ടോ എന്നറിയാൻ സൂക്ഷ്മ നിരീക്ഷണം തുടരുകയാണ്. മുഖ്യമന്ത്രി ആകുന്ന കാര്യത്തിൽ തങ്ങളുടെ തീരുമാനത്തിൽ നിന്നും ലവലേശം പിൻവാങ്ങാൻ തയാറല്ലെന്ന നിലപാടിലാണ് മൂന്ന് നേതാക്കളും.
അതേസമയം, മുഖ്യമന്ത്രിയുടെ കാര്യത്തിൽ തീരുമാനം വൈകുന്പോഴും വലിയ പ്രതീക്ഷയിൽ തന്നെയാണ് കോൺഗ്രസിലെ മൂന്ന് ചേരിയും. കെസി വേണുഗോപാൽ തന്നെയായിരിക്കും ഹൈക്കമാൻഡിന്റെ തീരുമാനമെന്നാണ് കെസി ഗ്രൂപ്പിന്റെ പ്രതീക്ഷ. എന്നാൽ ഇക്കാര്യത്തിൽ എഐസിസി കൂടുതൽ സമയമെടുക്കുന്നതിലാണ് വിഡി പക്ഷത്തിന്റേയും ആർസി പക്ഷത്തിന്റേയും ആത്മവിശ്വാസം.

