
തിരുവനന്തപുരം: പുതിയ യുഡിഎഫ് സർക്കാരിൽ കോങ്ങാട് എം.എൽ.എ കെ.എ. തുളസി മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ, പാലക്കാട് എം.പി വി.കെ. ശ്രീകണ്ഠന്റെ ഫേസ്ബുക്ക് പോസ്റ്റ് സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയാകുന്നു. നിയുക്ത മുഖ്യമന്ത്രി വി.ഡി. സതീശനും നിയുക്ത മന്ത്രി കെ.എ. തുളസിക്കും ഒപ്പമുള്ള ചിത്രം വി.കെ. ശ്രീകണ്ഠൻ പങ്കുവെച്ചിരുന്നു.(VK Sreekandan Facebook Post On KA Thulasi Oath Ceremony Controversies And Kongad Victory)
ഇതിന് പിന്നാലെ, മന്ത്രിയാകുന്ന കെ.എ. തുളസി തന്റെ ഭാര്യയാണെന്ന് പരസ്യമായി പറയാൻ എം.പിക്ക് എന്താണ് മടി എന്ന തരത്തിലുള്ള ചോദ്യങ്ങളുമായി ഒരു വിഭാഗം ആളുകൾ വിമർശനമുന്നയിച്ചു. വി.ടി. ബൽറാമിനെ വെട്ടിയാണ് ആദ്യമായി നിയമസഭയിലെത്തിയ തുളസിക്ക് മന്ത്രിസ്ഥാനം നൽകിയതെന്ന രീതിയിലും ചിലർ കമന്റുകൾ രേഖപ്പെടുത്തി.
എന്നാൽ, ഈ സൈബർ വിമർശനങ്ങൾക്കെതിരെ ശക്തമായ മറുപടിയുമായി ചിലരും രംഗത്തെത്തിയിട്ടുണ്ട്. കെ.എ. തുളസി മന്ത്രിസഭയിലേക്ക് എത്തുന്നതോടെ ഒരു വീട്ടിൽ നിന്ന് തന്നെ എം.പിയും സംസ്ഥാന മന്ത്രിയുമുണ്ടാകുന്ന അപൂർവ്വ രാഷ്ട്രീയ നിമിഷത്തിനാണ് കേരളം സാക്ഷ്യം വഹിക്കുന്നത്. വി.കെ. ശ്രീകണ്ഠൻ പാർലമെന്റിൽ പാലക്കാടിനെ പ്രതിനിധീകരിക്കുമ്പോൾ, ഭാര്യ കെ.എ. തുളസി കേരള നിയമസഭയിൽ കോങ്ങാടിന്റെ ശബ്ദമാകും
