തൃപ്പൂണിത്തുറ ആയുര്‍വേദ കോളേജില്‍ കൂട്ടത്തോടെ രോഗബാധ; മലിനജലം കുടിച്ച വിദ്യാര്‍ത്ഥികള്‍ക്ക് ഛര്‍ദ്ദിയും വയറിളക്കവും; ജൂണ്‍ 25 വരെ കാമ്പസ് അടച്ചു

തൃപ്പൂണിത്തുറ ആയുര്‍വേദ കോളേജില്‍ കൂട്ടത്തോടെ രോഗബാധ; മലിനജലം കുടിച്ച വിദ്യാര്‍ത്ഥികള്‍ക്ക് ഛര്‍ദ്ദിയും വയറിളക്കവും; ജൂണ്‍ 25 വരെ കാമ്പസ് അടച്ചു



തൃപ്പൂണിത്തുറ: സംസ്ഥാനത്ത് ഷിഗെല്ല ഉള്‍പ്പെടെയുള്ള ജലജന്യ രോഗങ്ങള്‍ അതിവേഗം പടര്‍ന്നുപിടിക്കുന്നതിനിടയില്‍, തൃപ്പൂണിത്തുറ സര്‍ക്കാര്‍ ആയുര്‍വേദ കോളേജ് ഹോസ്റ്റലുകളിലും കൂട്ടത്തോടെ രോഗബാധ. ഹോസ്റ്റലുകളില്‍ താമസിക്കുന്ന ഇരുപത്തിയഞ്ചോളം വിദ്യാര്‍ത്ഥികള്‍ക്ക് കടുത്ത ഛര്‍ദ്ദിയും വയറിളക്കവും പിടിപെട്ടതിനെ തുടര്‍ന്ന് കോളേജിന് താത്ക്കാലിക അവധി പ്രഖ്യാപിച്ചു. രോഗബാധിതരായവരില്‍ ഭൂരിഭാഗവും പെണ്‍കുട്ടികളാണ്. ആണ്‍കുട്ടികളുടെ ഹോസ്റ്റലിലും സമാനമായ രീതിയില്‍ രോഗലക്ഷണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

സ്ഥിതിഗതികള്‍ വഷളായതോടെ, മുന്‍കരുതല്‍ നടപടിയുടെ ഭാഗമായി കോളേജ് ജൂണ്‍ 25 വരെ പൂര്‍ണ്ണമായും അടച്ചിടാന്‍ അധികൃതര്‍ തീരുമാനിച്ചു. ഹോസ്റ്റലില്‍ താമസിക്കുന്ന വിദ്യാര്‍ത്ഥികളോട് താല്‍ക്കാലികമായി വീടുകളിലേക്ക് മടങ്ങാനും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഹോസ്റ്റല്‍ വിദ്യാര്‍ത്ഥികള്‍ക്ക് കൂട്ടത്തോടെ വയറിളക്കം സ്ഥിരീകരിച്ച സാഹചര്യത്തില്‍ തൃപ്പൂണിത്തുറ നഗരസഭ ആരോഗ്യ വിഭാഗം കാമ്പസില്‍ അടിയന്തര പരിശോധന നടത്തി.


ഹോസ്റ്റലില്‍ ഭക്ഷണം പാകം ചെയ്യുന്നതിനും മറ്റ് ആവശ്യങ്ങള്‍ക്കുമായി ഉപയോഗിച്ചിരുന്ന ജലസംഭരണികളിലെ (വാട്ടര്‍ ടാങ്ക്) മലിനജലത്തില്‍ നിന്നാണ് രോഗബാധയുണ്ടായതെന്നാണ് ആരോഗ്യവകുപ്പിന്റെ പ്രാഥമിക നിഗമനം