വൈദ്യുതി നിയന്ത്രണം അനിവാര്യമെന്ന് മന്ത്രി സണ്ണി ജോസഫ്; ജൂണ്‍ 30 വരെ കടുത്ത പ്രതിസന്ധി

വൈദ്യുതി നിയന്ത്രണം അനിവാര്യമെന്ന് മന്ത്രി സണ്ണി ജോസഫ്; ജൂണ്‍ 30 വരെ കടുത്ത പ്രതിസന്ധി



തിരുവനന്തപുരം: കേരളം കടം വാങ്ങിയ വൈദ്യുതി തിരിച്ച് നല്‍കുകയാണെന്നും വൈദ്യുതി നിയന്ത്രണം അനിവാര്യമാണെന്നും മന്ത്രി സണ്ണി ജോസഫ്. 900 മെഗവാട്ട് വൈദ്യുതിയുടെ കുറവ് ജൂണ്‍ 16 മുതല്‍ 30 വരെ നിലനില്‍ക്കുന്നുണ്ടെന്നും നിയമസഭയില്‍ മന്ത്രി വ്യക്തമാക്കി. വൈദ്യുതി ഉപയോഗത്തില്‍ 10 ദശലക്ഷം യൂണിറ്റിന്റെ വര്‍ധന ഉണ്ടായതായും മന്ത്രി പറഞ്ഞു.

'ജൂണ്‍ 16 മുതല്‍ തിരികെ നല്‍കാമെന്ന കരാറില്‍ മറ്റു സംസ്ഥാനങ്ങളില്‍ നിന്ന് മാര്‍ച്ച് ഏപ്രില്‍ മാസങ്ങളില്‍ കേരളം വൈദ്യുതി വായ്പ വാങ്ങിയിട്ടുണ്ട്. അത് നമ്മള്‍ ജൂണ്‍ 15 ശേഷം മടക്കി കൊടുക്കുകയാണ്. അതില്‍ വീഴ്ച വരുത്താന്‍ പറ്റില്ല. ജൂണ്‍ ഒന്നിന് തന്നെ മണ്‍സൂര്‍ എത്തിയെങ്കിലും മഴ വേണ്ടത്ര ശക്തി പ്രാപിക്കാത്തതിനാല്‍ അന്തരീക്ഷ താപനം കാര്യമായി കുറഞ്ഞിട്ടില്ല. ഉപയോഗത്തിലും 10 ദശലക്ഷം യൂണിറ്റിന്റെ വര്‍ധന ഉണ്ടായിട്ടുണ്ട്. 900 മെഗവാട്ട് വൈദ്യുതിയുടെ കുറവ് ജൂണ്‍ 16 മുതല്‍ 30 വരെ നിലനില്‍ക്കുന്നുണ്ട്' -അദ്ദേഹം പറഞ്ഞു.