സംസ്ഥാന ലൈബ്രറി കൗൺസിലിന്റെ സഹകരണത്തോടെ, പുഴക്കര വായനശാല 'ബാല വേദി' അംഗങ്ങൽക്കായി വേനലവധിക്കാല 'വായനക്കളരി ക്യാമ്പ് ' വിവിധ പരിപാടികളോടെ സംഘടിപ്പിച്ചു.

പുഴക്കര പൊതുജന വായന ശാലയിൽ വായനക്കളരി  പരിപാടി സംഘടിപ്പിച്ചു 




കാക്കയങ്ങാട് : സംസ്ഥാന ലൈബ്രറി കൗൺസിലിന്റെ സഹകരണത്തോടെ, പുഴക്കര വായനശാല 'ബാല വേദി' അംഗങ്ങൽക്കായി വേനലവധിക്കാല 'വായനക്കളരി ക്യാമ്പ് ' വിവിധ പരിപാടികളോടെ സംഘടിപ്പിച്ചു. 42 പേർ പങ്കെടുത്ത വായനക്കളരി ക്യാമ്പിന്റെ ഔപചാരിക ഉത്ഘാടനം, വായനശാല പ്രസിഡന്റ് പി സലാമിന്റെ അധ്യക്ഷതയിൽ താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡന്റ് എം. ബിജു വിളക്കോട് ഉത്ഘാടനം ചെയ്തു. രണ്ടാം വാർഡ് മെമ്പർ ശിഹാബ് സി.എച്ച് മുഖ്യാതിഥി ആയിരുന്നു. വായനശാല സെക്രട്ടറി യൂനുസ്. പാണംബ്രോൻ സ്വാഗതവും, ലൈബ്രേറിയൻ ഫൗസിയാബി നന്ദിയും ആശംസിച്ചു. സാദിക് മാസ്റ്റർ ക്യാമ്പ് നിയന്ത്രിച്ചു. എഴുത്തുകാരി ആര്യ എസ് ജാനകിയുമായി ക്യാമ്പ് അംഗങ്ങൾ മുഖാമുഖം സംവദിച്ചു. ആസ്വാദന കുറിപ്പ് മത്സരം, പത്രകുറിപ്പ് മത്സരം, കഥയെഴുത്തു ശില്പശാല,, പച്ചത്തുരുത്ത് സന്ദർശനം, പരിസ്ഥിതി വീജ്ഞാനം, ഇരിട്ടി ഇക്കോ പാർക്ക് ടൂർ എന്നിവ ക്യാമ്പിന്റെ ഭാഗമായിരുന്നു. രാവിലെ തുടങ്ങി വൈകുന്നേരം വരെ നീണ്ട പരിപാടിയിൽ ക്യാമ്പ് അംഗങ്ങൾക്ക് സ്വാദിഷ്ടമായ ഉച്ച ഭക്ഷണവും നൽകി. വൈകീട്ട് ഇരിട്ടി ഇക്കോ പാർക്ക് സന്ദർശനം നടത്തി. പാർക്കിൽ വെച്ചു ബ്രെയിൻ ടീസിങ്, ഗെയിമുകൾ, ക്വിസ്സിംഗ് തുടങ്ങിയ വിനോദ- വിഞ്ഞാന പരിപാടികളും സംഘടിപ്പിച്ചു. 
. 'വായനക്കളരി ' പരിപാടി, ക്യാ മ്പംഗങ്ങൾ നിറഞ്ഞ മനസ്സോടെ സ്വീകരിക്കുകയും, സന്തോഷത്തോടെ സമ്മാനങ്ങളുമായി മടങ്ങുകയും ചെയ്തു.