കണ്ണൂര്‍ വിമാന താവളത്തിലെത്തിയ വിമാനത്തിന് ബോംബ് ഭീഷണി

കണ്ണൂര്‍ വിമാന താവളത്തിലെത്തിയ വിമാനത്തിന് ബോംബ് ഭീഷണി



മട്ടന്നൂര്‍: കണ്ണൂര്‍ വിമാനത്താവളത്തിലെത്തിയ വിമാനത്തിന് ബോംബ് ഭീഷണി. ബുധനാഴ്ച ഉച്ചയ്ക്ക് 3.20 ന് മുംബൈയില്‍ നിന്ന് കണ്ണൂരിലെത്തിയ 6E 2011 ഇന്‍ഡിഗോ വിമാനത്തിനാണ് ബോംബ് ഭീഷണി. വിമാനത്തിലെ ശൗചാലയത്തിലെ ചവറ്റുകുട്ടയില്‍ നിന്നാണ് ഭീഷണി സന്ദേശം ലഭിച്ചത്.

തുടര്‍ന്ന് കാബിന്‍ ക്രൂ എ.ടി.സിയിലും മറ്റും വിവരമറിയിക്കുകയായിരുന്നു. വിമാനം ഐസൊലേഷന്‍ ബേയിലേക്ക് മാറ്റി ബോംബ് സ്‌ക്വാഡും ഡോഗ് സ്‌ക്വാഡും ചേര്‍ന്ന് പരിശോധന നടത്തി. പരിശോധനയില്‍ ഒന്നും കണ്ടെത്തിയില്ല. വിമാനത്താവളത്തില്‍ എമര്‍ജന്‍സി അലര്‍ട്ട് പുറപ്പെടുവിച്ചു