ചെണ്ടുമല്ലിക്കൃഷിയുമായി എടൂർ വെള്ളരിവയല്‍ സുഹ്‌റ യു.പി സ്‌കൂള്‍

ചെണ്ടുമല്ലിക്കൃഷിയുമായി വെള്ളരിവയല്‍ സുഹ്‌റ യു.പി സ്‌കൂള്‍


ഇരിട്ടി:ആറളം വെള്ളരിവയല്‍  സുഹറ യുപി സ്‌കൂള്‍ ചെണ്ടുമല്ലി കൃഷിക്ക് തുടക്കം കുറിച്ചു. ഈ വര്‍ഷത്തെ ഓണപ്പൂക്കളം കൂടുതല്‍ വര്‍ണ്ണാഭമാക്കാന്‍ ലക്ഷ്യം വെച്ചുകൊണ്ട് സ്‌കൂള്‍ നല്ല പാഠം, എക്കോ ക്ലബ് ,എന്നിവരുടെ നേതൃത്വത്തില്‍ സ്‌കൂളിനോട് ചേര്‍ന്ന് തന്നെ നിലമൊരുക്കി പൂ കൃഷിക്കായി സജ്ജമാക്കി.ആറളം പഞ്ചായത്ത് പ്രസിഡണ്ട് ശോഭ .വി ഉദ്ഘാടനം ചെയ്തു.വാര്‍ഡ് മെമ്പര്‍ സെലീന ടീച്ചര്‍ അധ്യക്ഷത വഹിച്ചു .സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ ജോസ് ,പിടിഎ വൈസ് പ്രസിഡന്റ് പ്രശാന്ത്,മദര്‍ പിടിഎ പ്രസിഡന്റ് നിഷ എന്നിവര്‍ സംസാരിച്ചു.