കനത്ത മഴ: മേപ്പാടിയില്‍ കര്‍ശന നിയന്ത്രണം, വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ക്ക് സമ്പൂര്‍ണ നിരോധനം

കനത്ത മഴ: മേപ്പാടിയില്‍ കര്‍ശന നിയന്ത്രണം, വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ക്ക് സമ്പൂര്‍ണ നിരോധനം



മേപ്പാടി :കനത്ത മഴയുടെ പശ്ചാത്തലത്തില്‍ മേപ്പാടിയില്‍ കര്‍ശന നിയന്ത്രണം. മേപ്പാടി ഗ്രാമപഞ്ചായത്തില്‍ പ്രത്യേക ജാഗ്രതാ നിര്‍ദേശം നല്‍കി..

ജൂണ്‍ 6 (ശനി), 7(ഞായര്‍) തീയതികളില്‍ വിനോദസഞ്ചാര കേന്ദ്രങ്ങള്‍ തുറക്കരുത്. മേപ്പാടി പരിധിയിലെ വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ക്ക് സമ്പൂര്‍ണ നിരോധനവും ഈ ദിവസങ്ങളില്‍ ജില്ലാ ഭരണകൂടം ഏര്‍പ്പെടുത്തി. റിസോര്‍ട്ടുകളും ഹോംസ്റ്റേകളും സര്‍വീസ് വില്ലകളും പ്രവര്‍ത്തിപ്പിക്കാനും പാടില്ല.

ചുവപ്പ് ജാഗ്രത പ്രഖ്യാപിച്ച പശ്ചാത്തലത്തില്‍ വയനാട് ജില്ലാ കളക്ടറുടെ അധ്യക്ഷതയില്‍ യോഗം ചേര്‍ന്നു. കര്‍ശന നിരീക്ഷണം വേണമെന്നാണ് നിര്‍ദ്ദേശം. എല്ലാ വകുപ്പിലെയും ജില്ലാ മേധാവിമാരോട് ജില്ലയില്‍ തുടരാനും നിര്‍ദ്ദേശമുണ്ട്. കല്‍പ്പറ്റ മുന്‍സിപ്പാലിറ്റിയില്‍ കണ്‍ട്രോള്‍ റൂം തുറന്നു