രണ്ട് ദിവസമായി കാക്കയങ്ങാട് നടന്ന എസ്എസ് എഫ് ഇരിട്ടി ഡിവിഷൻ സാഹിത്യോൽസവം സമാപിച്ചു.

എസ്എസ് എഫ് ഇരിട്ടി ഡിവിഷൻ സാഹിത്യോൽസവം സമാപിച്ചു


ഇരിട്ടി: രണ്ട് ദിവസമായി കാക്കയങ്ങാട് നടന്ന എസ്എസ് എഫ് ഇരിട്ടി ഡിവിഷൻ സാഹിത്യോൽസവം സമാപിച്ചു. മൽസരത്തിൽ ആറളം സെക്ടർ ജേതാക്കളായി. ഉളിയിൽ, ഇരിട്ടി സെക്ടറുകൾ യഥാക്രമം രണ്ടും മൂന്നും സ്ഥാനം നേടി സമാപന സമ്മേളനം സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയർമാൻ ഡോ. ഹുസൈൻ സഖാഫി ചുള്ളിക്കോട് ഉദ്ഘാടനം ചെയ്തു. കലകളും കലാകാരന്മാരും അധാർമ്മിക പ്രവണതകൾക്കെതിരെ പ്രതിരോധ ശക്തിയായി മാറണമെന്ന് അദ്ദേഹം പറഞ്ഞു. ധാർമ്മികമായ കലാവസനകളെ പ്രോൽസാഹിപ്പിക്കുന്നതിൽ സാഹിത്യോൽസവം വലിയ പങ്കാണ് വഹിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു ചടങ്ങിൽ ഉമർ മുഖ്‌താർ ബുഖാരി അധ്യക്ഷനായി മുഴക്കുന്ന്
പഞ്ചായത്ത് പ്രസിഡൻ്റ് അഡ്വ. ജാഫർ നല്ലൂർ, സമസ്‌ത മേഖല പ്രസിഡണ്ട് യൂസുഫ് ദാരിമി ,ഷാജഹാൻ മിസ്ബഹി ,ശുക്കൂർ അമാനി ,അഡ്വ. മിദ്‌ലാജ് സഖഫി,ഇബ്രാഹിം സഖാഫി നല്ലൂർ, മുഖതാർ ബുഖാരി, റമളാൻ മുസ്ല്യാർ,ശംസുദ്ധീൻ സഅദി,സമീർ ഹുമൈദി , ഇജാസ് പാലോട്ടു പള്ളി
 എന്നിവർ പ്രസംഗിച്ചു. രണ്ട് ദിവസങ്ങളിലായി നടന്നപരിപാടിയിൽ രണ്ടായിരത്തോളം വിദ്യാർത്ഥികളാണ് മൽസരിച്ചത്.