കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്ന് വീണ്ടും മൊബൈല്‍ ഫോണ്‍ പിടികൂടി

കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്ന് വീണ്ടും മൊബൈല്‍ ഫോണ്‍ പിടികൂടി



കണ്ണൂർ: കണ്ണൂർ സെൻട്രല്‍ ജയിലില്‍നിന്ന് വീണ്ടും മൊബൈല്‍ ഫോണ്‍ പിടികൂടി. കുളിമുറിക്ക് സമീപം ഒളിപ്പിച്ച നിലയിലായിരുന്നു ഫോണ്‍ കണ്ടെത്തിയത്. സിം കാർഡ്, ചാർജിംഗ് കേബിള്‍, ഹെഡ്ഫോണ്‍, പവർബാങ്ക് എന്നിവ കുപ്പിയിലാക്കി കുഴിച്ചിട്ട നിലയിലായിരുന്നു.

സംഭവത്തില്‍ പോലീസ് എഫ്‌ഐആറിട്ട് അന്വേഷണം തുടങ്ങിയിട്ടുണ്ട്. ഫോണ്‍ ആരുടേതാണെന്ന് കണ്ടെത്തിയിട്ടില്ല. നേരത്തേയും പല തവണ കണ്ണൂർ സെൻട്രല്‍ ജയിലില്‍നിന്ന് മൊബൈല്‍ ഫോണ്‍ കണ്ടെത്തിയിരുന്നു