നടിയെ ആക്രമിച്ച കേസിൽ അതിജീവിത നൽകിയ ഹർജി പരിഗണിക്കുന്നതിൽ നിന്ന് ജഡ്ജി പിന്മാറി. ഇതുമായി ബന്ധപ്പെട്ട വിഷയം നേരത്തെ പരിഗണിച്ച പശ്ചാത്തലത്തിലാണ് പിന്മാറ്റം. ജസ്റ്റിസ് ജോബിൻ സെബാസ്റ്റ്യൻ പിന്മാറിയതോടെ മറ്റൊരു ബെഞ്ച് അപേക്ഷ പരിഗണിക്കും. പുനരന്വേഷണം ആവശ്യപ്പെട്ടാണ് അതിജീവിത ഹർജി നൽകിയത്.
മെമ്മറി കാർഡ് ഹാഷ് വാല്യൂ മാറിയതിൽ അന്വേഷണം വേണമെന്നും അതിജീവിത കോടതിയിൽ ആവശ്യപ്പെട്ടു. നടി ആക്രമിക്കപ്പെട്ട കേസിലെ നിർണായക തെളിവായ മെമ്മറി കാർഡിന്റെ ഹാഷ് വാല്യു മാറിയതിൽ പുനരന്വേഷണം വേണമെന്നാവശ്യപ്പെട്ട് അതിജീവിത നൽകിയ ഹർജി വിശദമായി കേൾക്കാമെന്ന് ഹൈകോടതി അറിയിച്ചു.
നേരത്തെ അന്വേഷണം ആവശ്യപ്പെട്ടിരുന്നോ എന്നും വീഴ്ച്ച വരുത്തിയവർക്കെതിരെ എന്തെങ്കിലും നടപടി സ്വീകരിച്ചിട്ടുണ്ടോ എന്ന് കോടതി ചോദിച്ചു. പുതിയ ഹർജിയാണ് മറുപടി നൽകാൻ സാവകാശം വേണമെന്ന് പ്രോസിക്യൂഷൻ മറുപടി നൽകി. അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ആർക്കെതിരെയെങ്കിലും ഏതെങ്കിലും തരത്തിൽ ക്രിമിനൽ നടപടികൾ തുടങ്ങിയിട്ടുണ്ടോ എന്നും കോടതി ചോദിച്ചിട്ടുണ്ട്.

