സമര പോരാളികൾ താൽപര്യങ്ങളുടെ തടവുകാരാവരുത് : റസാഖ് പാലേരി
കണ്ണൂർ: കേരളത്തിലെ ജനകീയ സമരങ്ങളെ
തല്ലിയൊതുക്കാൻ ശ്രമിച്ചവർക്കേറ്റ തിരിച്ചടിയിലെ പാഠങ്ങൾ
പുതിയ ഗവൺമെന്റ് ഉൾക്കൊള്ളേണ്ടതുണ്ടെന്നും കുത്തകക്കമ്പനികളുടെ
താൽപര്യങ്ങൾക്കനുസരിച്ച് നിലപാടെടുക്കുന്ന കാലത്ത് സമരപോരാളികൾ
താൽപര്യങ്ങളുടെ തടവുകാരാവരുതെന്നും
വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡണ്ട്
റസാഖ് പാലേരി അഭിപ്രായപ്പെട്ടു.
വെൽഫെയർ പാർട്ടി കണ്ണൂർ ജില്ലാ കമ്മിറ്റി
ബെന്നിഫെർണാണ്ടസിന്റെ സമരണക്കായ് ഏർപ്പെടുത്തിയ പുരസ്കാരം ഡോ: ഡി സുരേന്ദ്രനാഥിന് സമർപ്പിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജില്ല പ്രസിഡണ്ട് സാദിഖ് ഉളിയിൽ അധ്യക്ഷത വഹിച്ചു.
ഡോ: ഡി സുരേന്ദ്രനാഥ്
ജില്ല ജനറൽ സെക്രട്ടറി
സി കെ മുനവ്വിർ , വൈസ് പ്രസിഡണ്ട് മാരായ പളളിപ്രം പ്രസന്നൻ , ചന്ദ്രൻ മാസ്റ്റർ ,ട്രഷറർ ഷറോസ് സജ്ജാദ് ,മനുഷ്യാവകാശ പ്രവർത്തകരായ ദേവദാസ് തളാപ്പ്, പ്രേമൻ പാതിരിയാട്, ദാമോദരൻ മാസ്റ്റർ,പത്മനാഭൻ മൊറാഴ,അഡ്വ: ഷഹ്സാദ്, ജില്ലാ ഭാരവാഹികളായ ഷാജഹാൻ ഐച്ചേരി,സി പി രഹ്ന ടീച്ചർ , ലില്ലി ജെയിംസ് തുടങ്ങിയവർ സംസാരിച്ചു.
ജില്ല ജന: സെക്രട്ടറി
ഫൈസൽ മാടായി സ്വാഗതവും സെക്രട്ടറി
സി മുഹമ്മദ് ഇംതിയാസ്
നന്ദിയും പറഞ്ഞു.
