പാൽ തൊണ്ടയിൽ കുടുങ്ങി നാലുമാസം പ്രായമുള്ള കുഞ്ഞ് മരിച്ചു

ഇനായ
പാലേരി: പാൽ തൊണ്ടയിൽ കുടുങ്ങിയതിനെ തുടർന്ന് നാലുമാസം പ്രായമുള്ള കുഞ്ഞ് മരിച്ചു. ചെറിയകുമ്പളം ജാഗ മീത്തലിലെ നവാസ്–താരിഫ ദമ്പതികളുടെ മകൾ ഇനായയാണ് മരിച്ചത്. ശനിയാഴ്ച രാവിലെ ഏഴ് മണിയോടെയായിരുന്നു സംഭവം.
പാൽ കുടിക്കുന്നതിനിടെ അസ്വസ്ഥത അനുഭവപ്പെട്ട കുഞ്ഞിനെ ആദ്യം കുറ്റ്യാടിയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് മൊടക്കല്ലൂർ ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പോസ്റ്റ്‌മോർട്ടം നടപടികൾ പൂർത്തിയാക്കി ശനിയാഴ്ച രാത്രി എട്ട് മണിയോടെ പാറക്കടവ് ജുമാമസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കം നടത്തുമെന്ന് ബന്ധുക്കൾ അറിയിച്ചു. ആദം നവാസ്, മെഹ്സിൻ ഇബ്രാഹീം, ഖദീജ ജന്ന എന്നിവർ സഹോദരങ്ങളാണ്

