ഷാപ്പിലെ മീന്‍തലക്കറിയും കള്ളും കഴിച്ചതോടെ അസ്വസ്ഥത; ഭക്ഷ്യവിഷബാധയേറ്റ് ഒരാള്‍ മരിച്ചു; അഞ്ച് പേര്‍ ആശുപത്രിയില്‍

കോട്ടയം: ഷാപ്പില്‍ നിന്ന് ഭക്ഷണം കഴിച്ചതിന് പിന്നാലെ ഭക്ഷ്യവിഷബാധയേറ്റ് യുവാവ് മരിച്ചതായി പരാതി. കുമരകം ചൂളഭാഗം സ്വദേശി ജ്യോതിഷാണ് മരിച്ചത്. ജ്യോതിഷിനൊപ്പം ഭക്ഷണം കഴിച്ച അഞ്ച് പേര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. അയ്മനത്തുള്ള ഒരു ഷാപ്പില്‍ നിന്ന് മീന്‍തലക്കറിയും കള്ളും കഴിച്ച ശേഷം അസ്വസ്ഥത അനുഭവപ്പെടുകയായിരുന്നു.
ഛര്‍ദ്ദിയെയും വയറുവേദനയെയും തുടര്‍ന്ന് അവരെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ആശുപത്രിയില്‍ ചികിത്സയിലുള്ളവരില്‍ ഒരാള്‍ ഐസിയുവാണ്. മറ്റുള്ളവരെ വാര്‍ഡില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തിട്ടുണ്ട്.
